Puthuthaayorith Lyrics

Movie : Iratta
Song: Puthuthaayorith
Music: Jakes Bejoy
Lyrics: Muhsin Parari
Singer: Shahabaz Aman

ഉം പുതുതായൊരിത്
ഉം ഉം അറിയാനൊരിത്
ഉം ഉം ഒരു നോക്കെത്താ
നോട്ടത്താലേ ഉള്ളേ…

ഉം കടലാഴമത്
ഉം ഉം കടയാനമൃത്
ഉം ഉം തിരതിരതല്ലും
നോട്ടത്താലേ ഉള്ളേ…

പോകും വഴി കാണും
പല പാകപ്പിഴകൾ
ഗുരുതരമാകും ലഘുകാര്യം
അനുരാഗക്കളിയാൽ
ചില കുറവത് കുറയുമതാലേ
ചില മുറിവത് മറയുമതാലേ
ഗതി പുനിയത് തെളിയുമതാലേ
ശരിമാറും ശരമാലേ

ഉള്ളേ
ഉം പുതുതായൊരിത്
ഉം ഉം അറിയാനൊരിത്
ഉം ഉം ഒരു നോക്കെത്താ
നോട്ടത്താലേ ഉള്ളേ…
ഉം കടലാഴമത്
ഉം ഉം കടയാനമൃത്
ഉം ഉം തിരതിരതല്ലും
നോട്ടത്താലേ ഉള്ളേ…

നോവിലേ മധുശാലയിലേ
ഓർമ്മതൻ അലമാരയിലേ
നാരകക്കനിയുടെ ചാറേ
ദാഹി ഞാനേ
കാട്ടിലേ മുളയുടെ കൂടേ
കോകിലക്കുരലെ മൂളൂ
കേൾക്കുവാൻ കാതോർക്കുന്നു
താപി ഞാനേ
പതിയേ വീശും മോദത്തിൻ
അനുപാത കാറ്റേ
തനിയേ ആളും മോഹത്തിൻ
അനുഭാവക്കൂട്ടേ

അകമതിലുകൾ ഉടയുവതാലേ
കഥ പലതു കലരുവതിനാലെ
മറ മറതികൾ നിറയുമതാലേ
അനുരാഗപ്പണിയാലേ
ഉള്ളേ…

ഉം പുതുതായൊരിത്
ഉം ഉം അറിയാനൊരിത്
ഉം ഉം ഒരു നോക്കെത്താ
നോട്ടത്താലേ ഉള്ളേ…

നോവിച്ചതാരേ താരേ മോതിരക്കല്ലേ
മോഹിച്ചതാണേ താനേ
മാനസത്തെല്ലെ
മോന്തിതൻ കരളേയിരുളേ
മാന്ത്രികക്കുളിരേ…
മേനിയുള്ളഴകേ പോലെ
മേഘമെയ്യാളേ
മോഹനത്തരമീ വെട്ടം മൂടിവെക്കല്ലേ
താരിളത്താരാട്ടേ നീ
മൂളി നിർത്തല്ലേ

ചില മുറിവത് മറയുമതാലേ
മതി മറതികൾ നിറയുമതാലേ
അകമതിലുകൾ ഉടയുവതാലേ
അനുരാഗകലയാലെ… അല്ലെ

പൂങ്കുയിൽ പാറിയത്
പൂങ്കാറ്റിൽ പാടിയത്
പാരാകെ പാറി പ്പാടി
പാട്ടിൽ താളം തുള്ളി…

തൂമഞ്ഞൂറിയത് തൂവൽ കുട ചൂടിയത്
താഴ് വാരത്താറ്റിൻ ഓരത്തായ്
തനിയേ നിൽക്കേ

Leave a Comment