Movie : Christy
Song: Paalmanam
Music: Govind Vasantha
Lyrics: Vinayak Sasikumar
Singer: Kapil Kapilan, Keerthana Vaidyanathan
പാൽമനം തൂകുന്ന രാതെന്നൽ
തെന്നലിൽ ആടും നിൻ കാർകൂന്തൽ
ആരിടം കൺമൂടും നേരം നാം ഈ
പാതിരാ മൗനം തേടും സഞ്ചാരികൾ
കിനാകായാലോളങ്ങൾ നീന്തുന്നു മെല്ലെ
ഒരേ ദ്വീപിനോരങ്ങൾ തേടി
വിശാദങ്ങൾ മായുന്നു നിൻ കൂടേ ഞാനേ
വിരൽ കോർത്തു നിൽക്കും നേരം
താരനിര താഴെയൊന്നിവളെ കണ്ടപാടിതാ മൂളുന്നേ
മാലാഖയാണീ പെണ്ണ്
താളമിടറുന്നു നെഞ്ചിനകമാദ്യചുംബനം മേലാകെ
കുളിരോർമ്മയായ് വീഴേ
ഈരാഴി പെണ്ണോടൊന്നായ്
ഈ കായൽ ചേരും പോലെ
പൊഴിയായ് മാറി നാം താനേ
ചേറാണീ ഞാൻ പെണ്ണേ
നീയാണെൻ പൂക്കണ്ടൽ
ചേലോടെന്നിൽ നീ മെല്ലെ
വേരായി ആഴുമോ…
നിലാക്കാല മേഘങ്ങൾ പോരുമ്പോഴെന്നെ
വരം പോലെ നിൻ ചൂട് വേണം
മിനാരങ്ങൾ മിന്നുന്നൊരീ തീരഭൂവിൽ
തുലാ വേണം എൻ കൂടേ നീ…
പാൽമനം തൂകുന്ന രാതെന്നൽ
തെന്നലിൽ ആടും നിൻ കാർകൂന്തൽ
ആരിടം കൺമൂടും നേരം നാം ഈ
പാതിരാ മൗനം തേടും സഞ്ചാരികൾ