Movie : Oh My Darling
Song: Nayanthara
Music: Shaan Rahman
Lyrics: Vinayak Sasikumar
Singer: K S Harishankar, Keerthana Shabareesh
കണ്ണേ എൻ കണ്ണാംത്തുമ്പി പെണ്ണേ
നീ നാണം ചൂടൂലെ എൻ കൂടെപ്പോരൂലേ
കുന്നോളം പുന്നാരിക്കാൻ എന്നും
നിൻ കൂടേ ഞാനല്ലേ
എൻ ശ്വാസം നീയല്ലേ
മാരിവില്ല് ചേലയുണ്ട്
താലിനൂല് മാലയണിയണ കാല..മൊന്ന് തേടി ഞാൻ
തങ്ക മീൻ പിടഞ്ഞ പോലെ
എന്നിൽ നിന്നും തെന്നി വഴുതണ
നാടൻ പെണ്ണേ കെണിയായി ഞാൻ
വല നെയ്യൂലെ
ഇന്നെൻ നായികയാണിവൾ നയൻതാര
കാണാൻ ഏഴഴകുള്ളൊരു മുകിൽ മേട
ഇന്നും പൂങ്കവിളിൽ മുത്താൻ ഇവനാരാ
നിന്റെ സമ്മതം മേവിധം തിരഞ്ഞു ഞാൻ
ആദ്യം… നിന്നെ… കാണും… മുന്നേ..
ചിരിയില്ലാതെ വാടുന്നൊരുൾനാമ്പ് ഞാനേ
പിന്നെ നീയം ജാലം കൊണ്ടേ
ഒരു പൂക്കാലം ചൂടുന്നിതെൻ ശാഖയാകെ
നാളും ഞാനലയുന്ന തെരുവഴിയിൽ
അറിയാം നീ വരുമെന്ന പ്രിയ രഹസ്യം
രാഗങ്ങൾ മാറും സംഗീതം പോലെ
സുഖനോവേകും നാൾ ദൂരം മാറാതെ മെയ് ചേർക്കാം നാമേ
കണ്ണേ എൻ കണ്ണാംത്തുമ്പി മെല്ലെ
എൻ കൂടെപ്പോരൂലേ
ഞാൻ നാണം ചൂടുലേ
കുന്നോളം പുന്നാരിക്കാൻ വായോ
നിൻ കൂടെ ഞാനില്ലേ
എൻ ശ്വാസം നീയല്ലേ
മാരിവില്ല് ചേലവീണ
താലിനൂല് മാലയണിയണ കാലമൊന്ന്
തേടി ഞാൻ
തങ്ക മീൻ പിടഞ്ഞ പോലെ
നിന്നിൽ നിന്നും തെന്നി വഴുതണ
നാടൻ പെണ്ണായി കുറുകീടാം
വല നെയ്യൂലെ
ഇന്നെൻ നായികയാണിവൾ നയൻതാര
കാണാൻ ഏഴഴകുള്ളൊരു മുകിൽ മേട
ഇന്നും പൂങ്കവിളിൽ മുത്താൻ ഇവനാരാ
നിന്റെ സമ്മതം മേവിധം തിരഞ്ഞു ഞാൻ