Movie : Mahaveeryar
Song : Varaanaaville
Music : Ishaan Chhabra
Lyrics : Asanu Anna Augustine
Singer : Anwesshaa
വരാനാവില്ലേ
അരികേ രാഗലോലം
തരാമിന്നെൻ
തപോ മാനസം
മനോരാജ്യാലതാഹാരം
കൊരുക്കാതെ കണ്ണാ…
ഇന്നോളം
എൻ രാവോ മാഞ്ഞീലാ
കുഴൽ നാദം
മറന്നീല ഞാൻ
എൻ അഴൽ നേരം അറിഞ്ഞീല ഞാൻ
വാനാകെ മുകിൽ മാല
കാണുമ്പൊഴാകെ
മനതാരിൽ ഒരേ രൂപമേ
കിനാവായ് വരുന്നല്ലോ
പ്രേമാത്മ നാഥാ..
വരേണം എൻ അരികെ എന്നും
തരാമിന്നെൻ തപോ മാനസം
വരാനാവില്ലേ
അരികേ രാഗലോലം
തരാമിന്നെൻ
തപോ മാനസം
മനോരാജ്യാലതാഹാരം
കൊരുക്കാതെ കണ്ണാ…
ഇന്നോളം
എൻ രാവോ മാഞ്ഞീലാ
കുഴൽ നാദം
മറന്നീല ഞാൻ
എൻ അഴൽ നേരം അറിഞ്ഞീല ഞാൻ