Movie | : Kuri |
Song | : Thalimala Chelayodu Pennu |
Music | : Vinu Thomas |
Lyrics | : B K Harinarayanan |
Singer | : Haricharan |
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
ഇനി ഇവരൊന്നെ നോവിൽ
ചിരിയിലുമൊന്നെ
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
ഇനി ഇവരൊന്നെ നോവിൽ
ചിരിയിലുമൊന്നെ
കാത്തുവച്ചേ ഒളിച്ചേ
ഓർത്തുവച്ചെ നമ്മൾ
ഉൾകൂടിനുള്ളിൽ ഈ നിലാവ്
നാട്ടുകൂട്ടം വിരുന്നിൻ
മാറ്റു കൂട്ടുംനേരം
നെഞ്ചോരമേതോ മോഹതാളം
ഇരു കുടുംബങ്ങളൊന്നായെ
ഇരുവുടൽ ചേരവേ
മിഴികളിൽ നിന്നുമാനന്ദം
മധുരമോ നാവിലും
രാക്കനവുകൾ ഇവിടിതാ
നേരായിമാറുന്ന നേരമായി
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
ഇനി ഇവരൊന്നെ നോവിൽ
ചിരിയിലുമൊന്നെ
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
ഇനി ഇവരൊന്നെ നോവിൽ
ചിരിയിലുമൊന്നെ
കാത്തുവച്ചേ ഒളിച്ചേ
ഓർത്തുവച്ചെ നമ്മൾ
ഉൾകൂടിനുള്ളിൽ ഈ നിലാവ്
രാവുമുറ്റം വിരുന്നൂകൂട്ടം
നിറഞ്ഞു മോഹചായം ചൂടി
ചിരിമഞ്ഞായി പെയ്യുന്നോരോ ചുണ്ടിൽ
ആരുമാരും അറിഞ്ഞിടാതെ
ഒളിഞ്ഞോരോമൽ നോട്ടത്തോടെ
തഞ്ചത്തിൽ നെഞ്ചം
തേടുന്നില്ലേ പെണ്ണേ ….
പലപല കൂട്ടം ആകെയാവേശം
മോഴികുതിരുന്ന മോദവേള
പരിചിതമീണമുള്ളു പാടുന്നേ
കാതിൽ കേട്ടോനീയെൻ കണ്ണാളേ
മംഗല്യം ….
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
ഇനി ഇവരൊന്നെ നോവിൽ
ചിരിയിലുമൊന്നെ(2)
കാത്തുവച്ചേ ഒളിച്ചേ
ഓർത്തുവച്ചെ നമ്മൾ
ഉൾകൂടിനുള്ളിൽ ഈ നിലാവ്
ഇരു കുടുംബങ്ങളൊന്നായെ
ഇരുവുടൽ ചേരവേ
മിഴികളിൽ നിന്നുമാനന്ദം
മധുരമോ നാവിലും
രാക്കനവുകൾ ഇവിടിതാ
നേരായിമാറുന്ന നേരമായി
താലിമാല ചേലയോടു പെണ്ണ്
ചാരി നിന്ന് ചേലണിഞ്ഞൊരാണ്
ഇനി ഇവരൊന്നെ നോവിൽ
ചിരിയിലുമൊന്നെ(2)