Movie : Thala
Song : Poonkodiye
Music : Ankit Menon
Lyrics : Vinayak Sasikumar
Singer : Sid Sriram
പൂങ്കൊടിയേ ….
ഈ മണ്ണിൻ കണ്മണിയേ
ചേലാകെ ചേലണിയും
ഈ മണ്ണിൻ താമരയേ
ചേലോലും നിന്നെ ഞാൻ
നോക്കി നോക്കി നോക്കി നിന്നു
മിണ്ടാതെ വല്ലാതെ
നോറ്റു നോറ്റു കാവലായി
കണ്ണാലെ പിന്നാലെ
ആശ കത്ത് കാത്തിരുന്നു
കണ്ടില്ലേ മിണ്ടില്ലേ
നിന്റെ കണ്ണിൽ….
കൺനിറയെ നീ നൽകും
പുഞ്ചിരിയേ …
മാറാതെ നിൻ നിഴലായി
ഞാനെന്നും ഈ വഴിയേ
ഓ… കനവെ …..
പുൽനാമ്പാകും ഉയിരോ സ്നേഹം..
ഞാൻ തേടുന്നെ…
അതിരില്ലാതെ പതിവില്ലാതെ
സ്വപ്നം കാണുന്നെ…
എൻ നിധിയെ
കണ്ണോരം മിന്നടിയേ …
കാതിൽ നീ ചൊല്ലടിയെ
ഞാൻ തേടും വാമൊഴിയെ
പൂമാരിയോ തിരയുന്നു നിന്നെ
ഈ പാതയിൽ…
വരവോർക്കവേ ഈ ഓർമ്മകൾ
വളരുന്ന പോലെ നീ ചിന്തയിൽ
പടരുന്നുവോ ….ഓ …ഓ…
പൂങ്കൊടിയേ ….
ഈ മണ്ണിൻ കണ്മണിയേ
ചേലാകെ ചേലണിയും
ഈ മണ്ണിൻ താമരയേ
കൺനിറയെ നീ നൽകും
പുഞ്ചിരിയേ …
മാറാതെ നിൻ നിഴലായി
ഞാനെന്നും ഈ വഴിയേ….
ഓ …..കനവെ ….