Movie : Malikappuram
Song : nangelipoove
Music: Ranjin Raj
Lyrics: B K Harinarayanan
Singer: Ranjin Raj
നങ്ങേലി പൂവേ കുന്നോളം ദൂരേ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ചെറുനാട്ടു പാതകളിൽ
കനവിന്റെ മാമലയിൽ
തളരാതെ നീ ചുവടേറവേ
തണലായി ഞാൻ അരികെ
നങ്ങേലി പൂവേ കുന്നോളം ദൂരേ
ഒന്നായി പോവണ്ടേ
ചങ്ങാതി വാവേ നിന്നോട് കൂടെ
കണ്ണായി ഞാനില്ലേ
ഓമലേ മണിപ്പൈതലേ
ഇട നെഞ്ചിലേമിടിയേ..
നോവിലും നിറവേകിടും
ചിരിയാണു നീ അഴകേ
കുഞ്ഞു കാലടിയോടെ നീ
കനവേറിടും നിമിഷം
നെഞ്ചുടുക്കിലെ മോഹതാളവുണർന്നിടും സമയം
മിഴിനീർ കാണം പൊഴിയുന്നു ഞാൻ
മഴ പോലെ എൻ മകളേ..
നങ്ങേലി പൂവേ എന്നോമൽ വാവേ…
പൂവുപോൽ വിരിയുന്നു നീ
അതു കണ്ടു ഞാനരികേ
കാറ്റുപോലെ നിനക്ക് പൂന്തണലേകി നിൻ അരികേ
നീ കൊതിച്ചതുപോലെ
നിന്നിലേ ആശ പൂവിടവേ
നീല നീല നിലാവുപോൽ
മുഖം ഒന്നു മിന്നിടവേ
നിറയുന്നിതെൻ മനമാകയും
ഉയിരിന്റെ കണ്മണിയേ