Movie : Maheshum Marutiyum
Song: Naalumani Poovu
Music: Kedar
Lyrics: B K Harinarayanan
Singer: Hari Sankar
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലൊരു പെണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലൊരു പെണ്ണ്
മോഹമഷി തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയേ
ചെറുതോണിപ്പാതയിലൂടെ പായുന്നെഞ്ഞുള്ളിൽ
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
ചങ്ങാത്തമാകും നെല്ലിക്ക നമ്മൾ
കല്ലുപ്പ് ചേർത്തേ തിന്നൊരു കാലം
മലച്ചോറ്റ് പാത്രത്തിൽ അന്നേമുതൽ
മഴത്തുള്ളിയായി നിന്നെ കാത്തില്ലെ ഞാൻ
കളി മുറ്റങ്ങളിൽ ചിരി കൂട്ടാകുവാൻ
ഒരു പൂമ്പാറ്റയായി ചാരെ നീ
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
ചില്ലിന്റെ ഗോലി പോലന്ന് ലോകം
കണ്മുന്നിലാകേ മിന്നുന്ന കാലം
ഇളം തേൻ നിലാവിന്റെ മിഠായികൾ
നുണഞ്ഞെത്ര ദൂരങ്ങൾ പോയില്ലേ നാം
വെയിൽ ചായുന്നോരാ വയലോരങ്ങളിൽ
കതിർ പാട്ടെന്നപോൽ ചുണ്ടിൽ നീ….
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലൊരു പെണ്ണ്
ഞാനെഴുതും ചിത്രത്തിൽ നീ നല്ലൊരു പെണ്ണ്
മോഹമഷി തുള്ളി കുടഞ്ഞ് നെഞ്ചിൽ നീയേ
ചെറുതോണി പാതയിലൂടെ പായുന്നെഞ്ഞുള്ളിൽ
നാലുമണി പൂവ് കണക്കെ വിരിഞ്ഞൊരു കണ്ണ്