Kayalum kandalum lyrics

Movie : The Teacher
Song : Kayalum Kandalum
Music : Dawn Vincent
Lyrics : Anwar Ali
Singer : Sreenanda Sreekumar

കായലും കണ്ടലും ഒന്നുപോലെ
കാടും മലകളും ഒന്നുപോലെ
ഭൂമി ആകാശവും താരാപഥങ്ങളും
എമ്പാടുമെമ്പാടും ഒന്നുപോലെ
ഓളവും ആഴവും ഒന്നുപോലെ
തോണി പങ്കായവും ഒന്നുപോലെ
മാനത്തെ ഞാറയും പാടത്തെ ഞാഞ്ഞുലും
പാരിലെല്ലാവരും ഒന്നുപോലെ …
ഒന്നാനാം കുന്നിൽ പിറന്നവളെ
വൻമല താണ്ടി വളർന്നവളെ
ആറ്റുനീരായി പറന്നൊഴുകി
ആവിനീരായി മറഞ്ഞവളെ
ആരുംകാണാ കാർമേലാപ്പിൽ
കൂടുംകൂടി ഇരുന്നവളെ
മഴക്കാലം വന്നു മൂളുംനേരം
മാമരംതോറും ഉറഞ്ഞവളെ

പറകൊട്ടിപ്പാടെടാതണ്ടാരെ ….

നീലേറെയിൽ പോലെ മാവിനില പോലെ
നീണ്ടുകിടക്കണ നാടെതാ കൂവേ
ഓരോവരമ്പിലും ഓരോ വിളുമ്പിലും
പൊൻവെയിൽപാടണ നാടേതാകൂവേ
ഏതാടി കൂവേ (2)
ചൊല്ലടി.. ചൊല്ലടാ …
ആരുപെണ്ണാളേ
നാളേക്ക് നാളേക്ക്
നീളണ നാടേ …
ആളെങ്ങും തിക്കിതിരക്കണ നാടേ…
സ്നേഹമാംപായേഴും നാവികർക്ക്
ഏതലയാഴിയുംനാട്ടുപൊയ്ക
ആപായ് തീണ്ടും തീക്കാറ്റും
താരാട്ടായിത്തീരും
സ്നേഹംപതാകയാം നൗകകൾക്ക്
വൻതിരകൂടി നങ്കൂരമാവും
പ്രണയം കരയണയുമ്പോൾ
അലകടലൊരു ചേരുകടവാതിൽ
ചുഴിമലരികൾ കുളിരലപോലെ..

ഒന്നാനാം കുന്നിൽ പിറന്നവളെ
വന്മലതാണ്ടിവളർന്നവളെ
ആറ്റുനീരായി പറന്നൊഴുകി
ആവിനീരായി മറഞ്ഞവളെ
ആരുംകാണാ കാർമേലാപ്പിൽ
കൂടുംകൂടി ഇരുന്നവളെ
മഴക്കാലം വന്നു മൂളുംനേരം
മാമരംതോറും ഉറഞ്ഞവളെ

Leave a Comment