Movie : Aanaparambile World Cup
Song : Karimizhi praave
Music : Jakes Bejoy
Lyrics :B K Harinarayanan
Singer : K S Harishankar
യാ മേരെ മൗല
ശുക്ർ തേരാ
യാ മേരെ മൗല
ശുക്ർ തേരാ
യാ മേരെ മൗല
ശുക്ർ തേരാ
യാ മേരെ മൗല
ശുക്ർ തേരാ (2)
കരിമിഴിപ്രാവേ
ഖൽബിൻ കാവലാം പ്രാവേ
ഓത്തു പള്ളിയിൽ വെച്ച്
നിന്നെ കണ്ടു മോഹിച്ച്
നാളുകൾ ഏറെയായി
പോകും പാതയിൽ
മായും കാഴ്ചയിൽ
തേടി ഞാൻ
പിന്നെയും നിൻ പൂമുഖം
പിരിശമായ് പിരിശമായ്
കരളിലാകെ പിരിശമായ്
പിരിശമായ് പിരിശമായ്
കരളിലാകെ പിരിശമായ്
പാതിമൂടീടും രാവിൻ വാർത്തിങ്കളേ
കാത്തു കാത്തൊടുവിൽ
പൗർണമി വാവായിതാ
ചാഞ്ഞു ചാഞ്ഞു എൻ ജീവനെ നീ
ചാരി നിൽക്കും നേരമോ…
വീണു പോയെൻ ശ്വാസതാളം
മണ്ണിൽ എങ്ങെങ്ങോ
അനുരാഗത്തിൻ മാരിവില്ലായ്
പൂക്കും നെഞ്ചം
ഒരു വാക്ക് ചൊല്ലാൻ ആവാതെ
മൗനം പടരുന്നേ
പിരിശമായ് പിരിശമായ്
കരളിലാകെ പിരിശമായ്
പിരിശമായ് പിരിശമായ്
കരളിലാകെ പിരിശമായ്
ഊദ് പെയ്യുന്നേ നമ്മിൽ പൂന്തെന്നലോ..
രാക്കിനാവുകളോ
താരക ജാലങ്ങളോ
നോക്കി നോക്കി നിൽക്കവേ നിൻ
പാതി ചാരും കണ്ണുകൾ
താമരപ്പൂ അമ്പു പോലെ
വന്നു കൊള്ളുന്നേ…
തിര പോലെന്റെ ബാല്യകാലം
മുന്നിൽ വന്നേ
അതിൽ ഓർത്തു വെക്കും ഏടായി
നീയോ വിടരുന്നേ
യാ മേരെ മൗല
ശുക്ർ തേരാ
യാ മേരെ മൗല
ശുക്ർ തേരാ
യാ മേരെ മൗല
ശുക്ർ തേരാ
യാ മേരെ മൗല
ശുക്ർ തേരാ