Kanda naal mozhi ketta naal lyrics

Movie  : Thattassery koottam
Song    : kanda naal mozhi ketta naal
Music  : Raam Sarath
Lyrics  : Rajiv Govindan
Singer : K S Harishankar, Sithara Krishnakumar

കണ്ട നാൾ മൊഴി കേട്ട നാൾ
കൂട്ട് നീ മനസ്സിൽ
ചെമ്പക സുഗന്ധികൾ
ചൂടി നീ കനവിൽ
ഞാനും ഇനി നീയും
പാടും കാലം
പാടാൻ പദമെന്നിൽ
പോകാം പോരാം

ദൂരെ പാടും
തീരാഗാനം
ഞാനും നീയും
മൂളും കാലം

കണ്ട നാൾ മൊഴി കേട്ട നാൾ
കൂട്ട് നീ മനസ്സിൽ

ഒരുനാളൊരുനാളിഴതുള്ളി പെയ്യും
ഇല മൂടും കാടോരം
വെൺശിലയാവാം

ഇനിമേലിനിമേൽ ചെറു മുല്ല തൈകൾ
ഒഴുകീടും ചേരും നറു പുഞ്ചിരി തുന്നും

നീ തൊടും പൂവിന്റെ..
തേരിടും താഴ്‌വാരം

ഞാനും ഇനി നീയും
വാഴും കാലം..

ദൂരെ ദൂരെ
കാവൽ മാടം

കണ്ട നാൾ മൊഴി കേട്ട നാൾ
കൂട്ട് നീ മനസ്സിൽ

പതിവായ് പതിവായ്
മുള മൂളും കാറ്റിൽ
മഴരാഗം കാതോർക്കാൻ
തുമ്പികളാവാം
ചിലനാൾ ചിലനാൾ
തൊടുമേഘചെപ്പിൽ
ജലനീലം വീഴും പുലർമിന്നികളെത്തും
ഞാൻ തരും സമ്മാനം
ചാമരം വീശുമ്പോൾ

ഞാനും ഇനി നീയും
ചേരും കാലം

ദൂരെ പാടും
തീരാഗാനം
ഞാനും നീയും
മൂളും കാലം

Leave a Comment