Kanavaano ninavaano lyrics

Movie : Mehfill
Song:  Kanavaano ninavano
Music: Deepankuran
Lyrics: kaithapram
Singer: G Venugopal, Jyothi Menon

കനവാണോ നിനവാണോ
കന്നിനിലാ മഴയാണോ
കനവാണോ നിനവാണോ
കന്നിനിലാ മഴയാണോ…
കമ്പി മുറുക്കിയ തംബുരു ആണോ
കുയിൽ പാടും പാട്ടാണോ
കുയിൽ പാടും പാട്ടാണോ

കനവല്ലാ നിനവല്ലാ
കന്നിനിലാ മഴയല്ലാ
കമ്പി മുറുക്കിയ തംബുരുവല്ലിവൾ
ഒരു നാടൻ പെണ്ണാണ്…
ഒരു നാടൻ പെണ്ണാണ്

കനവാണോ നിനവാണോ

തെന വിളയും പാട വരമ്പിൽ
കതിരേന്തിയ കണ്മണിയേ…
തെന വിളയും പാട വരമ്പിൽ
കതിരേന്തിയ കണ്മണിയേ..
കൂടെച്ചേരാൻ കിസ്സകൾ പറയാൻ
ഞാനും പോരാം….

തെന വിളയും പാട വരമ്പിൽ
കൊയ്തു കൂട്ടി പോരാം ഞാൻ
കതിരെല്ലാം മെതിച്ചു കോരി കോരാമിനിഞാൻ..
കോരാമിനിഞാൻ

കനവാണോ നിനവാണോ
കന്നിനിലാ മഴയാണോ…
കമ്പി മുറുക്കിയ തംബുരു ആണോ
കുയിൽ പാടും പാട്ടാണോ
കുയിൽ പാടും പാട്ടാണോ

അക്കരനിന്നിക്കരക്ക് കളിവള്ളം തുഴഞ്ഞതോ…
അക്കരനിന്നിക്കരക്ക് കളിവള്ളം തുഴഞ്ഞതോ…
നേരം വൈകിയ നേരെത്തെങ്ങനെ
ഇക്കരയെത്തി…
അക്കര നിന്നിക്കരയ്ക്ക്
വള്ളമൊന്നും കണ്ടില്ലാ
അരയ്ക്ക് മീതെ പുഴ വെള്ളത്തിൽ
നീന്തി വന്നു
നീന്തി വന്നു

കനവാണോ നിനവാണോ
കന്നിനിലാ മഴയാണോ…
കമ്പി മുറുക്കിയ തംബുരു ആണോ
കുയിൽ പാടും പാട്ടാണോ
കുയിൽ പാടും പാട്ടാണോ

കനവല്ലാ നിനവല്ലാ
കന്നിനിലാ മഴയല്ലാ
കമ്പി മുറുക്കിയ തംബുരുവല്ലിവൾ
ഒരു നാടൻ പെണ്ണാണ്…
ഒരു നാടൻ പെണ്ണാണ്

കനവാണോ നിനവാണോ

Leave a Comment