Movie : Salmon 3d
Song: Kaana En Maname
Music: Sreejith Edavana
Lyrics: Naveen Marar
Singer: Sreejith Edavana
കാണാ എൻ മനമേ
നീ നിഴലായ് മായാതെ
അരികിൽ എൻ മനമിത്
ഇരുളലയിൽ മിഴിയിത്
വിരളില നെഞ്ചിൽ പതിച്ചു
ചിരിച്ചു ചേരുന്നേരം
നീയെൻ അരികിൽ വാമൊഴിയിൽ
ചിറകായ് നെയ്യിൽ വാ
പുതു നറുനിലവാലെ
ഹൃദയം കോർത്തു നനയാൻ വാ
അലകടലല ചെറു നുരയാലേ
മണിമുകിലല പുതു മഴ പോലെ
മധുമലരല സ്നേഹത്തിരയായ് വാ…
അലകടലല ചെറു നുരയാലേ
മണിമുകിലല പുതു മഴ പോലെ
മധുമലരല സ്നേഹത്തിരയായ് വാ…
നിൻ കാതിനോരം ഞാൻ അണയാം
കാറ്റിൻ കാവ്യമായി തുടിപ്പായ് മാറുവാൻ
നിൻ ഹൃദയം താണ്ടുവാൻ
എൻ കണ്ണഴകേ മൗനമേറുമോ
എൻ മെയ്യഴകേ മാറിൽ ചേരുമോ
ചിരിമൊഴിയായിയെന്നും എന്നിൽ നീ
വിരിയാതകലെ മറയരുതേ
അരികേ നീയില്ലാതെ
ഒരു ദിനവും ഇനിമേൽ പുലരരുതേ
കാണാ എൻ മനമേ
നീ നിഴലായ് മായാതെ
അരികിൽ എൻ മനമിത്
ഇരുളലയിൽ മിഴിയിത്
വിരളില നെഞ്ചിൽ പതിച്ചു
ചിരിച്ചു ചേരുന്നേരം
അലകടലല ചെറു നുരയാലേ
മണിമുകിലല പുതു മഴ പോലെ
മധുമലരല സ്നേഹത്തിരയായ് വാ…
നിൻ കണ്ണോരം നിറയാം ഞാൻ വർണ്ണമായി
മിടിപ്പായി മാറിടാം മിഴിയിൽ നിൻ
എൻ വിണ്ണഴകേ.. നേരം പോകയോ..
ഇള മഴയായി നീ എൻ നോവിൽ ഏറുമോ
ചെറുനനവായി എന്നും എന്നിൽ
നീ ഇതളായി അരികേ പൊഴിയരുതേ
ആരും കാണാതുള്ളിൽ നീ തിരിയായ്
പകലിൽ മായരുതേ..
കാണാ എൻ മനമേ
നീ നിഴലായ് മായാതെ
അരികിൽ എൻ മനമിത്
ഇരുളലയിൽ മിഴിയിത്
വിരളില നെഞ്ചിൽ പതിച്ചു
ചിരിച്ചു ചേരുന്നേരം
അലകടലല ചെറു നുരയാലേ
മണിമുകിലല പുതു മഴ പോലെ
മധുമലരല സ്നേഹത്തിരയായ് വാ…
അലകടലല ചെറു നുരയാലേ
മണിമുകിലല പുതു മഴ പോലെ
മധുമലരല സ്നേഹത്തിരയായ് വാ…