Movie : kochal
Song : Illamazha chattin
Music : PS Jayhari
Lyrics : Santhosh Varma
Singers: Pradeep Kumar, Nithya Mammen
ഇല്ലാമഴ ചാറ്റിൻ
കുളിർ ചൂടാറുണ്ടെ ഉള്ളം
അരി മുല്ലചേലിൽ പൂക്കും
ചിരിയോർത്താൽ അന്നേരം
കാണാക്കുയിൽ പാട്ടിൻ
മധു പെയ്യാറുണ്ടെ മന്ദം
കളിവാക്കും നിനച്ചെങ്ങാൻ
ഞൊടി ചാഞ്ഞാലന്നേരം
കനവിൻ വാതുക്കൽ
നീ വന്നു നിന്നാലോ
കുടകിൻ പൂപൂത്ത
താഴ്വാര മാകും ഞാൻ
അറിയും കുറ്റാലം
അരുവി തുള്ളാട്ടം
നീയും… ചുണ്ടിൽ
പാട്ടായി ചേരുമ്പോൾ
ഇല്ലാമഴ ചാറ്റിൻ
കുളിർ ചൂടാറുണ്ടെ ഉള്ളം
അരി മുല്ലചേലിൽ പൂക്കും
ചിരിയോർത്താൽ അന്നേരം
കാണാക്കുയിൽ പാട്ടിൻ
മധു പെയ്യാറുണ്ടെ മന്ദം
കളിവാക്കും നിനച്ചെങ്ങാൻ
ഞൊടി ചാഞ്ഞാലന്നേരം
നിയാം പുലർവെയിൽ
നാളം തലോടുമ്പോൾ
മഞ്ഞിൽ പറന്നിടും
പൊൻതൂവലാകും ഞാൻ
നീയെൻ വിരൽ തൊടാൻ
കൈനീട്ടിയെന്നാലോ
അകെ ചുവന്നിടും
തൂവാകെയാകും ഞാൻ
കാണാതിരുന്നാൽ
ഒരു കാർമേഘമായി നീ
കൂടെ കൂടുമ്പോൾ
ചിലുച്ചിലും ചിലമ്പായി
മിണ്ടാതെ പെയ്യും
തളിരീറൻ നിലാവായി
ഞാൻ വന്നിറങ്ങും
ചെറു ചില്ലൊടിലൂടെ
കുറുകും പ്രാവായി ഞാൻ
മൂളാം രാരീരം
രാവിൻ തുമ്പിൽ
ഊഞ്ഞാലാടുമ്പോൾ
കണ്ണൊന്നടച്ചാൽ
നിന്നെ വരക്കാൻ
വർണം തൂടുക്കും
പീലി തെല്ലായി മാറും ഞാൻ
ഓരത്തിരുന്നാൽ
നിന്നെ മയക്കാൻ
മോഹം നിരത്തി
മഞ്ചാടി കുന്നാക്കും ഞാൻ
വെറുതെ മറക്കാം
ഉള്ളിൽ നിനച്ചാൽ
മിന്നൽ തരിപ്പായി
വീണ്ടും നിന്നിൽ ചേരും ഞാൻ
വല്ലാതെ ഇഷ്ടം വരും
അന്നേരം നിന്നെ
നോവിക്കാൻ ഞാൻ കൊച്ചൊരു
തീമുള്ളായി തീരും
നിന്നെ നീ കാണും
ഓമൽ കണ്ണാടി
ചൊല്ലു …
ഏറെ….
നാളായി ഞാനല്ലേ ..