Movie : Achuthante Avasaana Swasam
Song: Ee Vazhiyil Pulari
Music: Akhil Raj T K
Lyrics: Sabu Presto
Singer: Harishankar K S
ഈ വഴിയിൽ പുലരി പൂക്കുന്നിതാ
നിറ മിഴികൾ മായുന്നുവോ
ഇളമുകിലു ചേരുന്നിതാ
ഇട വഴിയിൽ ഓരങ്ങളിൽ
ഒരു സ്വപ്നകൂടാരം
ഇനി വർണ്ണ തേരേറാം
അരികത്തായി പാറുന്നോ
ഇഴ നെയ്തെൻ മോഹങ്ങൾ
ഓഹോ ഹോ ഹോ ഓഹോ…
ഓ ഓ… ഓ (4)
മാമരങ്ങൾ മഞ്ഞണിഞ്ഞും
കുഞ്ഞു കാറ്റിൻ കൊഞ്ചലും
ചാരെ വന്നെൻ
കാതിൽ മൂളി
പാട്ടുമായി പൂന്തെന്നലും
മായുമെൻ രാവുകൾ
അറിയാതെ പുലരും നാളുകൾ
മിഴികളിൽ തെളിയുമീ
വഴിയാകെ ഉതിരും പൂക്കളും
മേലെ വാനിൽ
ചാരെ മുകിലിൻ ദൂതു ചെല്ലേണം
താരകങ്ങൾ മിന്നിമായും
മേലേവാനിൽ താഴ് വരയിൽ
ചാരെ നിൽപ്പു ചാഞ്ഞുറങ്ങാൻ
പാതിരാ പൊൻതിങ്കളും
തെന്നലെൻ അരികിലായി
അണയുമോരോ രാഗമായി
ഉണരുമീ ആശകൾ
പുഴയായി ഇതിലെ ഒഴുകിടും
പാറി വരുമീ
മാരി മുകിലിൻ കൂടു തേടേണം
ഓഹോ ഹോ ഹോ ഓഹോ…
ഓ ഓ… ഓ (4)
ഈ വഴിയിൽ പുലരി പൂക്കുന്നിതാ
നിറ മിഴികൾ മായുന്നുവോ
ഇളമുകിലു ചേരുന്നിതാ
ഇട വഴിയിൽ ഓരങ്ങളിൽ
ഒരു സ്വപ്നകൂടാരം
ഇനി വർണ തേരേറാം
അരികത്തായി പാറുന്നോ
ഇഴ നെയ്തെൻ മോഹങ്ങൾ
ഓഹോ ഹോ ഹോ ഓഹോ…
ഓ ഓ… ഓ (4)