Azarin veyil lyrics

Movie : Dear vaappi
Song: Azarin veyil
Music: Kailas
Lyrics: B K Harinarayanan
Singer: Ayraan

അസറിൻ വെയിലല പോലെ നീ
വരാവായിതാ
ഇശലിൻ മണമുള്ള റൂഹിലെ
ഇണയായിതാ
പുലരിയിലൂത് മണമെഴുമോർമ്മയായ്
തഴുകുന്നു നീ
ഒരു വരിയാലെയിനിയെൻ ജീവനിൽ
പകരുന്നു ഞാൻ
ഇമചിമ്മും വേഗം നീയെന്നേ
ഓ തും വാക്കായ്
മഴവില്ലിൻ തെല്ലായ് മാറ്റും നീ
കടലാകും നിന്നിൽ താനേ ഞാൻ ചേരും മെല്ലെ
പ്രണയമാം നദിയായ്

ഊത് മണ മെഴും ഓർമ്മയായ്
തഴുകുന്നു നീ
ഒരു വാരിയാലെ ഇനിയെൻ ജീവനെ
പകരുന്നു ഞാൻ

രാവുപോലെ തരളമീ
മിഴി നീലവാർ നദിയെ
നോക്കിയേറെ അലയവേ
ദുനിയാവ് ഞാനറിഞ്ഞേ
തനുവിനാരോ നറു തുഷാരം
ലോലമായി പൊഴിയേ
നിമിഷ നേരം ഹൃദയ താളം
നിന്ന പോല അകമേ
പ്രണയമൊരു കടലാകയോ
പടരുന്നുവോ
ഉരുകിയതിലലിയുന്നുവോ
അറിയാതെ നീ പതിയേ

അസറിൻ വെയിലല പോലെ നീ
വരാവായിതാ
ഇശലിൻ മണമുള്ള റൂഹിലെ
ഇണയായിതാ
പുലരിയിലൂത് മണമെഴുമോർമ്മയായ്
തഴുകുന്നു നീ
ഒരു വരിയാലെയിനിയെൻ ജീവനിൽ
പകരുന്നു ഞാൻ
ഇമചിമ്മും വേഗം നീയെന്നേ
ഓതും വാക്കായ്
മഴവില്ലിൻ തെല്ലായ് മാറ്റും നീ
കടലാകും നിന്നിൽ താനേ ഞാൻ ചേരും മെല്ലെ
പ്രണയമാം നദിയായ്

Leave a Comment