Arikin Arikil lyrics

Movie : Roy
Song : Arikin Arikil
Music : Munna PM
Lyrics : Vinayak Sasikumar
Singers : Sithara Krishnakumar, Sooraj Santhosh

അരികിൻ അരികിൽ ആരോ അറിയാതെ
തഴുകാൻ അണയുന്നുണ്ടേ പറയാതെ
വെറുതെ വെറുതെ തോന്നും കഥയാണോ
ഹൃദയം കവിയും നീയെൻ നേരാണോ
ഇനിയും നാം തമ്മിൽ അലിയാനീ മണ്ണിൽ
പോരൂ കൂടെ ജന്മങ്ങൾ പുലരും
ശരിയോ കനവും കാതിൽ ചൊല്ലാമോ
ശരിയും കനവായി മെല്ലെ മായുന്നു

ഇരുളണയണ നേരം ജനലഴികളായി ഞാൻ
തേൻ നിലവാകാം …
ചുവരുകളിതിനുള്ളിൽ ഒരുമെഴുതിരിയായി നിൻ
മണ്ണിൻ ചൂടേകിടാം …
ഒരുകുഞ്ഞു പാട്ടായി ഞാൻ ഉണരാം
അതിൽ നിൻവിരൽത്തുമ്പാൽ
വരികൾ പകർന്നീടാം
നെറുകിൽ മറുകിൽ മുത്തം ചൂടിടാം
മുടിയിൽ മടിയിൽ മെല്ലെ ചാഞ്ഞിടാം

ഇനിയും നാം തമ്മിൽ അലിയാനീ മണ്ണിൽ
ഒരുകോടി ജന്മങ്ങൾ വരുമോ
ശരിയും കനവും തമ്മിൽ മാറുന്നു
ശരിയും കനവായി മെല്ലെ മായുന്നു
ഇരവും പകലും ഒന്നായി നീളുന്നു
ഇവിടെ …..

Leave a Comment