Movie : Neelavelicham
Song: Anuraga Madhuchashakam
Music: M S Baburaj
Lyrics: P Bhaskaran
Singer: K S Chithra
അനുരാഗ മധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസ ശലഭമല്ലോ
ഞാനൊരു മധുമാസ ശലഭമല്ലോ
അഴകിന്റെ മണിദീപ ജ്വാലയിൽ
ഹൃദയത്തിൽ അറിയാതെ സ്നേഹിച്ചല്ലോ
ഞാനൊരു മധുമാസ ശലഭമല്ലോ
അനുരാഗ മധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസ ശലഭമല്ലോ
ഞാനൊരു മധുമാസ ശലഭമല്ലോ
അഗ്നി തൻ പഞ്ചുരത്തിൽ പ്രാണൻ പിടഞ്ഞാലും
ആടുവാൻ വന്നവൾ ഞാൻ
നെഞ്ചിലെ സ്വപ്നങ്ങൾ വാടി കൊഴിഞ്ഞാലും
പുഞ്ചിരി കൊള്ളും ഞാൻ
അനുരാഗ മധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസ ശലഭമല്ലോ
ആ…..മധുമാസ ശലഭമല്ലോ
ചിറകു കരിഞ്ഞാലും
ചിതയിൽ എരിഞ്ഞാലും
പിരിയില്ലെൻ ദീപത്തെ ഞാൻ
വിട്ടു പിരിയില്ലെൻ ദീപത്തെ ഞാൻ
വിട്ടു പിരിയില്ലെൻ ദീപത്തെ ഞാൻ
അനുരാഗ മധുചഷകം
അറിയാതെ മോന്തി വന്ന
മധുമാസ ശലഭമല്ലോ
ആ…..മധുമാസ ശലഭമല്ലോ
ആ…..മധുമാസ ശലഭമല്ലോ
ആ…. ആ….
മധുമാസ ശലഭമല്ലോ
ആ… ആ…
മധുമാസ ശലഭമല്ലോ