Movie : Vivaha Avahanam
Song : Akale Akale Oru
Music : Rahul R Govinda
Lyrics : Sam Mathew
Singer : Mathai Sunil
അകലെ അകലെ ഒരു പുൽനാമ്പിൽ
ഇരവിൽ കൊഴിയും നീർ വെൺമേഘം
അകമേ ചിതറും തിരയോ …
മിഴിയിൽപടരും മുകിലോ …
ഇനിയി വഴിയിൽ തെളിയാ ഇരുളിൽ
അലയാം ഉലകിൻ ഗതിപോൽ ഇതിലേ
അകലെ… തിരയായ് നഗരം
പിരിയാവഴികൾ ചിതറും തിരപോൽ
അകലെ…അകലെ… അരികെ…
അഴകേ…അഴകേ… നിറയെ…
തനിയെ…അലയും പുഴയിൽ
ഉയിരിൽകലരും മുകിലേ
പതിയെവിരിയും അലയിൽ
തെളിയും തനിയെ …
അകലെ… അകലെ…അരികെ …
അഴകേ…അഴകേ… നിറയെ …
അകലെ… അകലെ… അരികെ …
അഴകേ… അരികെ… നിറയെ …