Aaram naal lyrics

Movie: Visudha Mejo
Song:  Aaram naal
Music: Justin Varghese
Lyrics: Suhail Koya
Singer: Vipin Lal, Meera Johny, Justin Varghese

ആറാംനാൾ സന്ധ്യക്ക്
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്നു നാം പാട്ടു പകുത്തില്ലേ
ഒറ്റക്കിരുന്നു നാം കാറ്റ് പകുത്തില്ലേ

ആറാംനാൾ സന്ധ്യക്ക്
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്നു നാം പാട്ടു പകുത്തില്ലേ
ഒറ്റക്കിരുന്നു നാം കാറ്റ് പകുത്തില്ലേ

ഏഴാം നാളോരുച്ചക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഏഴാം നാളോരുച്ചക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഒട്ടി ഇരുന്ന് നാം നീര് പകുത്തില്ലേ
ഒന്നിച്ചിരുന്നു നാം ചേല് പകുത്തില്ലേ

പിറ്റേന്നാളൊരോരത്ത്
പറ്റി നിന്ന നേരത്ത
പിറ്റേന്നാളൊരോരത്ത്
പറ്റി നിന്ന നേരത്ത
ഒപ്പമിരുന്നു നാം വഞ്ചി പകുത്തില്ലേ
ഓരത്തിരുന്നു നാം മഞ്ഞ് പകുത്തില്ലേ

ആറാംനാൾ സന്ധ്യക്ക്
ആറരേടെ വണ്ടിക്ക്
ഒപ്പമിരുന്നു നാം പാട്ടു പകുത്തില്ലേ
ഒറ്റക്കിരുന്നു നാം കാറ്റ് പകുത്തില്ലേ

പിന്നേ പകുത്തു നാം  തണലുകൾ
മഴയേറ്റ കുടയേറും പകുതികൾ
കടലും പകുത്തു നാം
കടലപ്പൊതിക്കൊപ്പം
നിഴലും പകുത്തു നാം
നിലാവൊലിക്കൊപ്പം
ഈ നിലാവിൽ നിന്നോടൊപ്പം 

Leave a Comment