Pakalo Kaanaathe Lyrics | Saudi Vellakka

MovieSaudi Vellakka
SongPakalo kaanaathe
MusicPalee Francis
SingerJob kurian
LyricsJoe Paul

Pakalo Kaanaathe Lyrics in Malayalam

പകലോ കാണാതെ
എരിയും രാവാകെ
നിഴലായ് ഓർമ്മകൾ മൂടും പോലെ…

പലമുഖമോരോന്നായ്
ചിതറുന്നറിയാതെ
ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ….
നേരറിഞ്ഞു തുഴയേ
ഓരോരോ കഥമാറിയാടും കോലം
ഇനിയലയുകയായ
നൂലഴിഞ്ഞു വെറുതേ…

മുറിവുകളറിയാതെ
ഉമിയായി നീറാതെ
ഇതുവരെ ആകാശമേറിയോ ഞാൻ
അഴിയാ ചുരുളേറും വഴിയായിനിയേറെ
പകലിൻ കാൽപ്പാട്
തേടിയോ ഞാനകലേ
അകലേ..

കാലം വേരോടുമേതോ ദൂരം
തിരികേ… തിരികേ
നേരറിഞ്ഞു തുഴയേ
ഓരോരോ കഥമാറിയാടും കോലം
ഇനിയലയുകയായ
നൂലഴിഞ്ഞു വെറുതേ…

കാലം വേരോടുമേതോ ദൂരം
കാലം വേരോടുമേതോ ദൂരം
തിരികേ… തിരികേ
നേരറിഞ്ഞു തുഴയേ
ഓരോരോ കഥമാറിയാടും കോലം
ഇനിയലയുകയായ
നൂലഴിഞ്ഞു വെറുതേ…

Pakalo Kaanaathe Lyric Video

Leave a Comment