Varnapainkili lyrics


Movie: cycle
Music : Mejo Joseph
Vocals :  Vineeth Sreenivasan
Lyrics : Anil Panachooran
Year: 2008
Director:  Johny Antony
 

Malayalam Lyrics

വർണ്ണപ്പൈങ്കിളി എന്നോടോതുമോ

വെള്ളിച്ചിറകുമായ് അവളെ കണ്ടുവോ

ഹൃദയം പാടിടും പാട്ടിൻ കൂട്ടു പോൽ

ഒരു നാൾ എന്റെയീ പ്രണയം ചൊല്ലുമോ

വർണ്ണപ്പൈങ്കിളി എന്നോടോതുമോ

വെള്ളിച്ചിറകുമായ് അവളെ കണ്ടുവോ

ആ നിമിഷം ആർദ്രമായ് രാഗാർദ്രമായ്

പാടുവാൻ വന്നു ഞാൻ പൂക്കാലം പൂ ചൂടവേ

പൂനിലാമേടയിൽ പുതു മഞ്ഞിൻ തൂവലായ് നീ

കുളിരുമായ് വന്നു നീ പനിമതി പുഞ്ചിരി (2)

തമ്മിൽ തമ്മിൽ അറിയുന്ന നേരം

കണ്ണിൽ കണ്ണു പുണരുന്ന നേരം

കാതിൽ ചുണ്ടു ചൊല്ലുന്ന കാര്യം

പ്രണയമോ തേൻകിളി

(വർണ്ണ…)

ചാമരം വീശിടും പൂങ്കാറ്റിൽ സ്നേഹസാന്ത്വനം

നീ വരും വീഥിയിൽ പൂത്തല്ലോ രാജമല്ലികൾ

എന്റെ മോഹമല്ലോ എന്റെ സ്വപ്നമല്ലോ

എന്റെ മോഹമല്ലോ നീ എന്റെ സ്വപ്നമല്ലോ

തെന്നി തെന്നി അണയുന്ന തെന്നൽ

എന്നെ പുൽകി അകലുന്ന നേരം

ഉള്ളിൽ കുളിരു നേരുന്ന രാഗം

പാടുവാൻ വന്നു നീ

(വർണ്ണ…)

Leave a Comment