Snehathin Koodonnu lyrics

Movie: College Kumaaran 
Music : Ousepachan
Vocals :  Karthik, Aparna
Lyrics : Shibu Chakravarthy
Year: 2008
Director: Thulasidas
 
Malayalam Lyrics

സ്നേഹത്തിന്‍ കൂടൊന്നു തുറക്കാം നാം

തമ്മില്‍ തമ്മില്‍ ചേരാം

പൊന്‍ കുരുന്നുകളാകാം

കൂട്ടിരിക്കാം കൂടെ ഞാന്‍

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു

നമ്മളൊന്നായ്‌ പാടിടാം….തമ്മില്‍ ആടിടാം..ഹേ..ഹേ

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു

നമ്മളൊന്നായ്‌ പാടിടാം….തമ്മില്‍ ആടിടാം..

തെക്കിനിമോന്തായത്തിന്മേലൊരു പച്ചച്ചൂരലിരിപ്പുണ്ടേ

വെറ്റിലതിന്നു ചുവന്നൊരുചുണ്ടുവിറപ്പിച്ചാശാന്‍ വരണുണ്ടേ

മടിയിലിരുത്തിത്താരാട്ടാം പുതിയൊരു പാട്ടിന്നൂഞ്ഞാലില്‍

മലരുകള്‍ വിരിയും തൊടിയുടെ ഈണം

ഞാനിന്നു മൂളാം….

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു

നമ്മളൊന്നായ്‌ പാടിടാം….തമ്മില്‍ ആടിടാം..

ചിറകില്ലാതെ പറക്കും ചിത്രശലഭങ്ങള്‍ നമ്മള്‍

നിറമില്ലാതെ നിറച്ചാര്‍ത്തണിയും സ്വപ്‌നങ്ങള്‍ നമ്മള്‍

നാളത്തെ പുലരിയാകണം…

പുലരിക്കു പൂക്കളാകണം..

നാടിന്നഭിമാനമായ് നാം തീരേണം…

ഉണരണമൊരു യുവജന നവഭാരതം..

വന്ദേ മാതരം…..

(സ്നേഹത്തിന്‍ കൂടൊന്നു…………)

ജലമില്ലാതെ വരണ്ടു കിടക്കും കര്‍ഷകരുടെ ഇന്ത്യ

ജനസംസ്കൃതിക്ക് കാവലിരിക്കും പടയാളികളുടെ ഇന്ത്യ

ലോകത്തിന്‍ ശക്തി ഇന്ത്യയായ്ത്തീരുന്ന നാളുകള്‍ വരും..

ശാന്തിതന്‍ ഉദ്യാനമായി നാം മാറീടും…

ഉണരണമൊരുരണനവയുഗതാളം…

വന്ദേ മാതരം…..

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു

നമ്മളൊന്നായ്‌ പാടിടാം….തമ്മില്‍ ആടിടാം..ഹേ..ഹേ(2)

തെക്കിനിമോന്തായത്തിന്മേലൊരു പച്ചച്ചൂരലിരിപ്പുണ്ടേ

വെറ്റിലതിന്നു ചുവന്നൊരുചുണ്ടുവിറപ്പിച്ചാശാന്‍ വരണുണ്ടേ

മടിയിലിരുത്തിത്താരാട്ടാം പുതിയൊരു പാട്ടിന്നൂഞ്ഞാലില്‍

മലരുകള്‍ വിരിയും തൊടിയുടെ ഈണം

ഞാനിന്നു മൂളാം….

തൈമാസപ്പുലരിവിരിഞ്ഞു മനസ്സുനിറഞ്ഞു

നമ്മളൊന്നായ്‌ പാടിടാം….തമ്മില്‍ ആടിടാം..ഹേ..ഹേ(2)

Leave a Comment