Puzhayil song lyrics | ആ…. ആ…. പുഴയിൽ


Movie: udalaazham 
Music : sithara krishnakumar, mithun jayaraj
Vocals :  unnikrishnan avala
Lyrics : unnikrishnan avala
Year: 2018
Director: sithara krishnakumar, mithun jayaraj
 


Malayalam Lyrics

ആ…. ആ….
പുഴയിൽ ജലമെടുക്കാൻ പോയ്
വേരിന്നു വെട്ടേറ്റതറിഞ്ഞോരു
പെണ്ണിലയുടെ
നേവാർന്ന ഭയം പോലെ…
സഖീ…
ഈ ജീവിതം..

നീ നട്ട കണ്ണീർച്ചെമ്പകം
പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ…
നീ നട്ട കണ്ണീർച്ചെമ്പകം
പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ…

നീ പോയ വഴികളിൽ…
മഴ മാഞ്ഞ വഴികളിൽ…
വെയിൽ മാത്രമാവുന്നു ഞാനും…
ഒരു വെയിൽ മാത്രമാവുന്നൂ…

ഏതൊരു വേനലിനുള്ളിലുമുണ്ടാകും
ഏതെങ്കിലുമൊരു മഴയാലൊരിക്കൽ
വഞ്ചിക്കപ്പെടുമൊരു രാത്രീ…
ഏതൊരു വേനലിനുള്ളിലുമുണ്ടാകും

ഏതെങ്കിലുമൊരു മഴയാലൊരിക്കൽ
വഞ്ചിക്കപ്പെടുമൊരു രാത്രീ…

ആ…. ആ….
പുഴയിൽ ജലമെടുക്കാൻ പോയ്

വേരിന്നു വെട്ടേറ്റതറിഞ്ഞോരു
പെണ്ണിലയുടെ
നേവാർന്ന ഭയം പോലെ…
സഖീ…
ഈ ജീവിതം..

ഞെഞ്ചു കീറിയൊരു മൊട്ടു വിരിയാൻ
നോവുന്നൊരു ചില്ല പോൽ…
പെണ്ണേ ഉയിരാകെ പൊള്ളുന്നു
പല വെയിലായ്…

നിൻ മൗനവും…
നിൻ മൊഴികളും…
താനേ വിതുമ്പുന്നൂ…

ആ…. ആ….
കരഞ്ഞു പെയ്യാൻ നീയെനിക്കൊരു
പിടി മണ്ണു തരൂ…
മരിക്കാതിരിക്കാൻ..
ഒരു നല്ല വാക്കിൻ്റെ…
തണലു തരൂ

Leave a Comment