Pattupettel song lyrics


Movie: Captain 
Music : Viswajith
Vocals :  p jayachandran, viswajith
Lyrics : Nidheesh nadeey, swathy chakrabrothy
Year: 2018
Director: G prajesh sen
 


Malayalam Lyrics

പാത നീളെ നീളെ
ദൂരമേറെ ഏറെ
ചിറകില്ല പാറാൻ പെണ്ണേ
പതറുന്നു ഗതി..

ചിതറുന്നു മതി ..
പാട്ടുപെട്ടീലന്നു നമ്മൾ
കേട്ടുകേട്ടൊരീണം
പാട്ടുപെട്ടീലന്നു നമ്മൾ

കേട്ടുകേട്ടൊരീണം
നെഞ്ചിലാളും നോവേറ്റും
കിനാപ്പാട്ടായ് കേൾപ്പൂ
നെഞ്ചിലാളും നോവേറ്റും

കിനാപ്പാട്ടായ് കേൾപ്പൂ
എന്നിലെന്നുമൂറൂ
എൻ മഴപ്പിറാവേ
കാത്തുകാത്തു നിന്നെ

കാത്തുകാത്തു നിന്നെ
കത്തിയെരിയുമെൻ ഉള്ളം,
ആരവങ്ങൾ ഏങ്ങോ നേർത്തു
ആളൊഴിഞ്ഞു മാഞ്ഞു വെട്ടം

പാട്ടുപെട്ടീൽ..
പാട്ടുപെട്ടീലന്നു നമ്മൾ
കേട്ടുകേട്ടൊരീണം
…..
രാവു നീളെ രാവു നീളെ

വേവിതിന്റെ ചില്ലു പാത്രം
പകരുന്നൊരിരുളും കയ്പ്പും
നുകരുന്നു മൗനമെന്നും
യാമമാകെ തീനാളം ആളിടുന്നുവോ

യാമമാകെ തീനാളം ആളിടുന്നുവോ
നിനവാകെ നിറമേകാൻ നീയൊന്നു വായോ
മുറിവാലെ മനമാകെ ഇടറുന്നു വായോ
ഓർമ്മയാലെ നിറയുന്നു മൈതാനമാകെ

ആരവങ്ങൾ നിറയുന്നു നീ ഏതു കോണിൽ
……
ഏതു വാനിൽ ഏതു വാനിൽ
എന്റെ മേഘമേതു വാനിൽ
അലയുന്നു മേലെ മേലെ
മഴ വിങ്ങും നെഞ്ചോടെ

മാരിവില്ലേ എന്നിൽ പോരുകില്ലേ
മാരിവില്ലേ എന്നിൽ പോരുകില്ലേ
കിളിവാതിൽ മറ നീക്കി
കിരണമായ് വായോ

ഇളവെയിൽ പകലേകാൻ
ഇനിയൊന്നു വായോ
ഓർമ്മയാലെ നിറയുന്നു മൈതാനമാകെ
ആരവങ്ങൾ നിറയുന്നു നീ ഏതു കോണിൽ

Leave a Comment