Othorumichoru malayalam lyrics


Movie: Makante Achan (2009)
Music :M Jayachandran
Vocals :  Vineeth Sreenivasan
Lyrics : Anil Panachooran
Year: 2009
Director: VM Vinu
 

Malayalam Lyrics

ഒത്തൊരുമിച്ചൊരു ഗാനം പാടാൻ

മൊത്തം പേർക്കും കൊതിയായി

പുസ്തകമങ്ങനെ തിന്നു മടുത്ത്‌

മസ്തിഷ്കത്തിൽ ചെതലായീ

മൊത്തം പേർക്കും പ്രാന്തായി

സാറേ സാറേ സ സ സ സാരേഗമാ

പാഠം പഠിച്ചു മുടിച്ചു

നമ്മൾ ആകെ പരുവകേടായി

കൺ കടഞ്ഞ്‌ കനൽ പൊരി പാറി

കണ്ണട വെപ്പൊരു പതിവായി

തക്കം പാർത്തിരുന്നു കുറ്റം കണ്ടു പിടിച്ചു

ചട്ടം കൊണ്ടുവന്ന മത്തായി

പുത്തൻവേലിയൊരു വയ്യാവേലിയാക്കും

മുള്ളേ മുള്ളുമുരിക്കേ

രക്ഷകർത്താക്കൾ ശത്രുക്കളായി

വീടുതടങ്കൽ പാളയമായ്‌

ഉന്നതബിരുദം ഗോവിന്ദയായാൽ

നാടുവിടേണ്ടൊരു ഗതിയായി

മത്തൻ കുത്തിയിട്ട്‌ മുട്ടൻ കുമ്പളങ്ങ കിട്ടാൻ

കാത്തിരിക്കും ചങ്ങായി

കഷ്ടം നിന്റെ ഗതി ഇഷ്ടം മാറ്റി പിടി

മുത്തേ നെഞ്ചു കുലുക്കി

ഒത്തൊരുമിച്ചൊരു ഗാനം പാടാൻ

മൊത്തം പേർക്കും കൊതിയായി

പുസ്തകമങ്ങനെ തിന്നു മടുത്ത്‌

മസ്തിഷ്കത്തിൽ ചെതലായീ

മൊത്തം പേർക്കും പ്രാന്തായി

Leave a Comment