Malayalam Lyrics
ഹോ ഞാനേ ഞാനേ ഞാനേതോ ഞാനാരോ
ഹേ നീയോ നീയോ നീയാരോ നീയോ ആരാരോ
ഒരു കൂടണയാനൊരു തണലില്ലാ കൂട്ടങ്ങൾ
തരിവെട്ടം കണ്ടു കൊതിച്ചവരീ രാപ്പാടിക്കൂട്ടം (2)
ഇടനെഞ്ചിലിന്നു പകരാനായ് നല്ല കുഞ്ഞു മനസ്സുണ്ടോ
പുസ്തകങ്ങളതിലെഴുതാത്തൊരു ജീവിതക്കുറികളുണ്ടോ
തല ചായ്ക്കുവാനിനി ഇടമുണ്ടോ ഞങ്ങൾക്കിടമുണ്ടോ
കിളിയേ കിളിയേ കിളിയേ വാ കൂടണയാൻ
എൻ കൂടെ കൂടെ വാ കൂടാൻ കൂടെവിടെ
മത്താപ്പൂവാണേ ഞങ്ങൾ കത്തിക്കേറുമ്പോൾ
പൂരെ വെടിപ്പടക്കങ്ങൾ
മാടപ്രാവാണെന്നാലെന്നുള്ളത്തിൽ പരുന്തിന്റെ കരുത്ത്
ഒറ്റക്കല്ലല്ലോ കൂട്ടത്തിൽ മാളോരുണ്ടേ
കണ്ണെത്താ ദൂരം സ്വപ്നങ്ങൾ കൂടെ
ഇതു സ്നേഹമുള്ള ചെറുചിരാതുകൾ
ഇതു പൂവണിഞ്ഞ പൂങ്കിനാവുകൾ
മണിത്താരങ്ങൾ …
വാവേ വാവേ വാവേ വാ വായാടി
ഇനിയാടിപ്പാടാം കൂട്ടരുമായ് കളീയാടാൻ
ഒരു കൂടണയാനൊരു തണലില്ലാ കൂട്ടങ്ങൾ
തരിവെട്ടം കണ്ടു കൊതിച്ചവരീ രാപ്പാടിക്കൂട്ടം
പള്ളിക്കൂടങ്ങൾ ഞങ്ങൾ നെഞ്ചിൽ തീർക്കുന്നു
ഉള്ളിൽ അറിവുണരുന്നു
നാടൻ പാട്ടിന്നീണങ്ങൾ പാടുമ്പോൾ
തുളുമ്പുന്നു മനസ്സ്
കാലം മാറുമ്പോൾ കരളിലെ മോഹം മാറണ്ടേ
കടലല പോലൊരു തീരാദാഹ തിര വേണ്ടേ
ഇതു ചന്തമുള്ള കുഞ്ഞു കിനാവുകൾ
ഇങ്ങു പറന്നു വീണ പാഴ്ക്കനവുകൾ
മൂകരാഗങ്ങൾ …
ഹോ ഞാനേ ഞാനേ ഞാനേതോ ഞാനാരോ
ഹേ നീയോ നീയോ നീയാരോ നീയോ ആരാരോ
(ഒരു കൂടണയാനൊരു….)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i