Oridathoru song lyrics


Movie: Aalorukkam 
Music : Ronnie raphael
Vocals :  vidyadharan master
Lyrics : Ajesh chandran
Year: 2018
Director: V C abhilash
 


Malayalam Lyrics

ഒരിടത്തൊരു പുഴയുണ്ടേ
ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ
അരികത്തായ് തണലുണ്ടേ

ഒരിടത്തൊരു പുഴയുണ്ടേ
ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ
അരികത്തായ് തണലുണ്ടേ

ആകാശം ചോരുമ്പോൾ
കൂടാരം ചൂടുന്നേ
നീയാലേ വേവുമ്പോൾ
കടലാഴം തേടുന്നോ …

ആകാശം ചോരുമ്പോൾ
കൂടാരം ചൂടുന്നേ
നീയാലേ വേവുമ്പോൾ
കടലാഴം തേടുന്നോ …

ദൂരേ … ചാരെ … ആരോ പിടയുന്നു

ഒരിടത്തൊരു പുഴയുണ്ടേ
ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ

അരികത്തായ് തണലുണ്ടേ…

കാറ്റുവഴിയിൽ.. പൂമരം ചായുമ്പോൾ
നേർത്തവരിയിൽ കൂരിരുൾ പാടുമ്പോൾ
സ്വന്തമെന്നറിയാതെ തുമ്പിതന്നാത്മാവ്

ചെമ്പകക്കൈനീട്ടി വന്നലഞ്ഞീ മണ്ണിൽ
വേറെ വഴി പോകും കാറ്റോ
ഈ പാഴ്മരങ്ങൾ
ഓ …

ഒരിടത്തൊരു പുഴയുണ്ടേ ..

ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ
അരികത്തായ് തണലുണ്ടേ
അരികത്തായ് തണലുണ്ടേ

അരികത്തായ് തണലുണ്ടേ
അരികത്തായ് തണലുണ്ടേ….

രാത്രി വയലിൽ.. പൈക്കിടാവലയുന്നു
തോറ്റവഴിയിൽ നാവിതൾ പൊഴിയുന്നു

ചേമ്പിലക്കണ്ണാലെ തുള്ളിവന്നറിയാതെ
രണ്ടിലത്തണ്ടാണാ ചില്ലയെന്നറിയാതെ
നേരമറിയാനോവായ് ആരോ പോയ്മറഞ്ഞോ…

Leave a Comment