Ney himanazhayay malayalam lyrics


Movie: Edakkad Battalion 06 
Music : Kailas Menon
Vocals :  Harisankar KS, Nithya Mammen
Lyrics : Harinarayanan BK
Year: 2019
Director: swapnesh k nair
 

Malayalam Lyrics

നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺചിമ്മിടാതെ
എൻ ജീവനേ

അകമേ
വാനവില്ലിനേഴു വർണ്ണമായ്
ദിനമേ
പൂവിടുന്നു നിൻ മുഖം
അകലേ
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ

നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ

നിൻ ഉയിരിനെ
അനുദിനം നിഴലുപോൽ
പിൻ തുടരുവാൻ ഞാനലഞ്ഞീടവേ
എൻ വെയിലിനും
മുകിലിനും അലിയുവാൻ
നിൻ മാനമിതാ വെണ്ണിലാവാനമായ്
ഒരേ വഴിയിലീരാവോളം
ഒഴുകി നാം
കെടാതിരിയാണേ നമ്മളിൽ
നമ്മളെന്നെന്നും

നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ

വെൺ ശിശിരമേ പതിയെ
നീ തഴുകവേ
എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്
നേർ നെറുകയിൽ ഞൊടിയിൽ
നീ മുകരവേ
ഞാൻ വിടരുമേ വാർമയിൽ
പീലി പോൽ
ഒരേ ചിറകുമായ് ആയിരം ജന്മവും
കെടാതുണരണേ നമ്മളിൽ നമ്മളാവോളം

നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺചിമ്മിടാതെ
എൻ ജീവനേ

അകമേ
വാനവില്ലിനേഴു വർണ്ണമായ്
ദിനമേ
പൂവിടുന്നു നിൻ മുഖം
അകലേ
മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ

Leave a Comment