Nee illelu malayalam lyrics


Movie: oru pakka nadan premakadha 
Music : Mohan Sithara
Vocals : Jyotsna Radhakrishnan 
Lyrics : Engandiyoor Chandrasekharan r 
Year: 2002
Director:vinod nettathani 
 

Malayalam Lyrics

നീയില്ലേല് ഈ ഞാനുണ്ടോടീ

എൻ നെഞ്ചേലുള്ള ചെന്താര പെണ്ണേ

കണ്ടില്ലേല് പൊന്നേ തീയാണല്ലോ

നിന്നേ കണ്ടു നിന്നാൽ മറ്റൊന്നുമില്ലാ

മിന്നൽ പോലേ വന്ന പെണ്ണേ

തഞ്ചത്തിൽ തക്കത്തിൽ കണ്ണേറെയായ് വന്നേ

കാത്ത് കാത്ത് കിനാക്കളെല്ലാം

വന്നേ പൂതിയാലേ ഇന്ന് പൂത്തൊരുങ്ങീ

തിരി താഴിലും പുഞ്ചിരിയോടെ നാം

ഒരു കൂരേലെന്നും നമ്മളൊന്നായ് വാഴും

നിൻ പുഞ്ചിരി മാഞ്ഞാൽ പ്രിയനേ

എൻ മനം നോവും

നിൻ കണ്ണീർ മുത്ത് പൊഴിഞ്ഞാൽ

സങ്കടക്കടലായ്

കരളലിയണ വാക്കും നോക്കും

ഇരമറിയണ ആട്ടോം പാട്ടോം

കഥ പറയണ കണ്ണേ നിന്റെ

മൊഴി പകരണ തേനും പാലും

നീയില്ലേല് ഈ ഞാനുണ്ടോടീ

എൻ നെഞ്ചേലുള്ള ചെന്താര പെണ്ണേ

കണ്ടില്ലേല് പൊന്നേ തീയാണല്ലോ

നിന്നേ കണ്ടു നിന്നാൽ മറ്റൊന്നുമില്ലാ

വഴി പറയൂ പതിയേ പകലേ

തിരനോട്ടവുമായ്

തിരി തെളിയും അകലേ മുകിലേ

പ്രണയോത്സവമായ്

നോവറിയണ് കരളേ അലിവേ

വേർപിരിയില്ലിനി ഒരു നാളും

നറു പിറവിയിലന്നും നമ്മൾ

പറവകളായ് പാറും മേലേ

നീയില്ലേല് ഈ ഞാനുണ്ടോടീ

എൻ നെഞ്ചേലുള്ള ചെന്താര പെണ്ണേ

കണ്ടില്ലേല് പൊന്നേ തീയാണല്ലോ

നിന്നേ കണ്ടു നിന്നാൽ മറ്റൊന്നുമില്ലാ

Leave a Comment