Nalla Maampooppaadam malayalam lyrics


Movie: Orkkuka Vallappozhum 
Music : M Jayachandran
Vocals :  S Anand, Rajalakshmi Abhiram
Lyrics : Gireesh Puthenchery
Year: 2009
Director:  Sohan Lal
 

Malayalam Lyrics

നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..

കുഞ്ഞുമഞ്ഞക്കിളി കണ്ണേ..

കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..

എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..

തത്തമ്മയ്ക്ക്‌ താലികെട്ട്‌..

പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത്‌കൊരുക്കാന്‍

(നല്ല മാമ്പൂപ്പാടം..)

നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..

കുഞ്ഞുമഞ്ഞക്കിളി കണ്ണേ..

കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..

അല്ലിമുല്ലതണലത്ത്‌ തനിച്ചിരിക്കാം..

നിന്റെ ചന്തമുള്ള കവിളത്തൊരുമ്മ തരാം..

കുമ്പിള്‍ കുത്തി കുടപ്പന്റെ തേനെടുക്കാം..

നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം..

കണ്ണാരം പൊത്താം ചിരിച്ചൊളിക്കാം..

മിന്നാമിനുങ്ങിന്‍ കഥപറയാം..

കളിയൂഞ്ഞലില്‍ കിളിയാടവേ

ഒരു കൈതോലമേല്‍ കാറ്റ്‌ കളിയാക്കിയോ..

മം…… മം …….മാമ്പൂ……മാമ്പൂ……

നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..

കുഞ്ഞുമഞ്ഞക്കിളി കണ്ണേ..

കണ്ണാരേ മഞ്ഞണിഞ്ഞ മാന്‍കുരുന്നേ..

വെള്ളിവളക്കിലുക്കണ പുഴയരികില്‍..

മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയല്‍കുരുന്നേ..

പൊന്നൊരുക്കി വിളക്കി നിന്‍ മണികഴുത്തില്‍..

കൊച്ചു കുന്നിമണി പളുങ്കിന്റെ മാലയിടാം..

മിന്നായം മിന്നും മീന്‍പിടിക്കാം..

കണ്ണാടി കൂട്ടില്‍ താമസിക്കാം..

കുഞ്ഞാടുകള്‍ കുളിരുന്നൊരീ..

മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ..

നിൻ്റെ ഞാവൽ തോട്ടം

ആ ………………

എന്റെ ഞാവല്‍തോട്ടം കായ്ക്കണകാലം..

തത്തമ്മയ്ക്ക്‌ താലികെട്ട്‌..

പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത്‌കൊരുക്കാന്‍

നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ..

ആ ………………

Leave a Comment