Maru janmam song lyrics


Movie:kallayi fm
Music : Gopi sundar
Vocals :  ramsi ahmed 
Lyrics : capt suneer hamsa
Year: 2018
Director: vineesh millenium
 


Malayalam Lyrics

മറുജന്മമകലുന്ന സംഗീതമായ്

മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ …

നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ

നിൻ രാഗവർഷത്തിൽ അറിയാതെ നീ

ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത്

മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം….

ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത്

മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം….

അറിയാതലിയും.. സിരയിൽ പടരും..

ഒരു ശ്വാസതെന്നലായൊഴുകും റഫീ..

മഴയായ് പൊഴിയും കനലായെരിയും..

ഇണന്നാർദബ്രഹ്മാമായ് ഉണരും റഫീ . റഫീ ..

.

ആ ….ആ…

പലവർണ്ണ പലജാതി അണയുന്ന തീരത്ത്

യാഗാഗ്‌നിയായ് വരും നിൻ രാഗം സ്പന്ദനം

വാസന്ത ചന്ദ്രിക.. എത്ര മറഞ്ഞാലും…

ഹൃദയത്തിൻ തംമ്പുരു മീട്ടുന്നു നിൻ ശ്രുതി…

ഇനിയൊരു ജന്മമെനിക്ക് ഉണ്ടായെങ്കിൽ എൻ നാഥാ

ആ പാദസ്പർശത്തിലമരുവാനാകുമോ

അവസാന നിദ്രതൻ… അവസാന നിദ്രതൻ

തീരത്തടുക്കുമ്പോൾ അതുമതീ ….

കാതോർത്തിരിക്കുവാൻ…

ആ …ആ…

മറുജന്മമകലുന്ന സംഗീതമായ്

മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ …

നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ

നിൻ രാഗവർഷത്തിൽ അറിയാതെ നീ ….

ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത്

മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം….

ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത്

മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം….

അറിയാതലിയും.. സിരയിൽ പടരും..

ഒരു ശ്വാസതെന്നലായൊഴുകും റഫീ..

മഴയായ് പൊഴിയും.. കനലായെരിയും..

ഇണന്നാർദബ്രഹ്മാമായ് ഉണരും റഫീ . റഫീ …

ആ ….ആ

Leave a Comment