Malayalam Lyrics
കരയാമ്പൽ പൂവും തുടു റോജാമലരും
തിരുമുൽക്കണി വെയ്ക്കും പിറന്നാളു വന്നു
ഒരു മധുര കേക്കിൽ മെഴുതിരികൾ പൂത്തു (2)
കുളിർ കാറ്റേ കുളിർകാറ്റേ
മലർനാളം ഊതി ഊതി നീ കെടുത്തൂ (കരയാമ്പൽ..)
മമ്മിക്കും പപ്പക്കും പൊന്നോമനമോൾക്കും
ജന്മാന്തരസൗഹൃദമാണൻപാർന്നൊരു വീട്
പുൽകൂട്ടിലെ ഉണ്ണിപ്പൂ കൺചിമ്മും നേരം
പൂത്തുമ്പികൾ ഓശാനകൾ പാടി വരും വീട്
താളത്തിലൊലീവിലകൾ ആലോലം വീശി
മാലാഖകൾ പാടി വരും താഴത്തെ വീട്
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട്
ഹി ഈസ് ജോളി ഗുഡ് ഫെല്ലോ
യൂ ആർ ജോളി ഗുഡ് ഫെല്ലോ
യു സെഡ് ഇറ്റ് റൈറ്റ് ടുഡേ
കാക്കക്കുയിൽ പാടുന്നൊരു കാവുകളിൽ പോകാം
കാറ്റേറ്റു തൈത്തെങ്ങുകളാടുന്നതു കാണാൻ
മുക്കുറ്റിപ്പൂ വിരിയും മുറ്റങ്ങൾ കാണാൻ
മൂവന്തി തിരി വെയ്ക്കും മുല്ലത്തറ കാണാൻ
മണ്ണിൽ പുതുമഴ പെയ്തൊരു മണമൊന്നു മുകരാൻ
എന്തെന്തു മോഹം വഴിയറിയില്ല പോകാൻ
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട്
കരയാമ്പൽ പൂവും തുടു റോജാമലരും
തിരുമുൽക്കണി വെയ്ക്കും പിറന്നാളു വന്നു
ഒരു മധുര കേക്കിൽ മെഴുതിരികൾ പൂത്തു (2)
കുളിർ കാറ്റേ കുളിർകാറ്റേ
മലർനാളം ഊതി ഊതി നീ കെടുത്തൂ
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i