Movie: pranayatheertham
Music : Ambalapuzha vijayan
Vocals : najim arshad
Lyrics : poovachal hussain
Year: 2018
Director: Dinu gopal
Malayalam Lyrics
കണ്ടിട്ടുമെന്തേ മിണ്ടീല
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല (2)
മഴവില്ലിൻ നിറമാർന്ന മോഹം പൊലിഞ്ഞു
കണ്ടിട്ടുമെന്തേ മിണ്ടീല..
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല..
കാണാൻ കൊതിക്കും നേരം നീയെൻ
ചാരെ വന്നു നിന്നീലെ…(2)
കരളിൽ കാഞ്ചന കൂടും തീർത്തു ഞാൻ
നിനക്കായ് കാത്തിരുന്നീലേ
കരളിൽ കാഞ്ചന കൂടും തീർത്തു ഞാൻ
നിനക്കായ് കാത്തിരുന്നീലേ സഖീ …
കണ്ടിട്ടുമെന്തേ…
കണ്ടിട്ടുമെന്തേ…മിണ്ടീല
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല
ഓമൽക്കിനാവുകൾ കനലാകും മാത്രയിൽ
ഇടനെഞ്ചു പിടഞ്ഞതറിഞ്ഞീലെ (2)
കനകമണിക്കാറ്റ് ചുംബിച്ച നേരത്ത്
പാഴ്മലരാണെന്നറിഞ്ഞീലെ….
കനകമണിക്കാറ്റ് ചുംബിച്ച നേരത്ത്
പാഴ്മലരാണെന്നറിഞ്ഞീലെ….സഖീ …
കണ്ടിട്ടുമെന്തേ…
കണ്ടിട്ടുമെന്തേ…മിണ്ടീല
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല
മഴവില്ലിൻ നിറമാർന്ന മോഹം പൊലിഞ്ഞു
കണ്ടിട്ടുമെന്തേ മിണ്ടീല..
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല..
ആ …ആ…