Malayalam Lyrics
കാറ്റുവന്നുചാരേ.. കാതില്‍ മെല്ലെ ചൊല്ലി കനവിലെ കുരുവി നീ ചാറ്റല്‍ മഴയോടേ
കാടും കൂടി ചൊല്ലി മനസ്സിലെ അരുവി നീ ഓരോ നിമിഷവും നീ ഏറും മധുരമല്ലേ
എന്നരികിലോ നീ ഇതുവരെ എന്തേ എന്തേ മൌനമായ്… കാറ്റുവന്നുചാരേ.. കാതില്‍
മെല്ലെ ചൊല്ലി കനവിലെ കുരുവി നീ…
ആ …ആ …ആ …ആ…. വെണ്ണിലാവുള്ള നീല രാവിന്റെ ചുണ്ടിലൂറുന്ന പാട്ടു നീ..
ഉള്ളിലാളുന്ന നൊമ്പരം തന്ന മുള്ളു മാറ്റുന്ന കൂട്ടു നീ.. പകലുകള്‍ വന്ന
വാടിയില്‍ ഞാനോ പൂവായ് മാറും .. നാളെ…പുതിയൊരു കൊതിയോടെ ഓരോ നിമിഷവും നീ
ചേരും ശലഭമല്ലേ എന്നരികിലോ പെണ്‍മലരു നീ എന്തേ എന്തേ നാണമായ് …
ഇതളുകളോ…..ഇതളുകളോ തൊഴുതുണരും….തൊഴുതുണരും താഴ്വരയില്‍….താഴ്വരയില്‍
കുളിരു നീ….കുളിരു നീ.. കളിയഴകോ…തിരിതെളിയും മേടുകളില്‍….തളിരു നീ..
മാറ്റു കൂട്ടുന്ന മോഹമോ നിന്നെ കാത്തുനിന്നൊന്നു കാണുവാന്‍ ആറ്റുനോറ്റെന്റെ
മിഴികളോ നിന്നെ ഏറ്റു വാങ്ങുന്നു ജീവനായ് പുലരുമെന്‍ പ്രേമ വീഥിയില്‍ മെല്ലെ
പെയ്യും തോരാമഞ്ഞില്‍ മുഴുകും ചേലോടെ ഓരോ നിമിഷവും നീ…നെഞ്ചിന്‍ നനവുപോലെ
എന്നരികിലോ തേന്‍മൊഴിയുമായ്
എന്തേ..എന്തേ ഈണമായ്…. കാറ്റുവന്നുചാരേ കാതില്‍ മെല്ലെ ചൊല്ലി കനവിലെ
കുരുവി നീ.. ചാറ്റല്‍ മഴയോടേ കാടും കൂടി ചൊല്ലി മനസ്സിലെ അരുവി നീ..
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i