Ithuvare lyrics


Movie: Kappalu Muthalaali
Music : Sumesh Anand
Vocals :  Anupama Vijay, Vineeth Sreenivasan
Lyrics : Anil Panachooran
Year: 2009
Director: Thaha
 

Malayalam Lyrics

ഇതുവരെ എന്താണു എനിക്ക് ഇങ്ങനെ തോന്നാഞ്ഞേ

ഉറിയുടെ മേലേറാൻ ചാടി ഉരലിൽ കേറാഞ്ഞേ (2)

മതിയുടെ ആകാശം അയ്യോ കൊതിയുടെ ആവേശം

തലവര പറയും ചതിയുടെ ക്ലൈമാക്സ്

ക്ലൈമാക്സ് ക്ലൈമാക്സ്..

(ഇതുവരെ,….)

നീലനിലാവിൻ ജാലകവാതിൽ തുറന്നു വരുന്നവളേ

ഓമൽ പീലി വിടർത്തും കണ്ണിൽ കാന്തമണിഞ്ഞവളേ (2)

മായാജാലം പോലെ എല്ലാം മാറി മറിഞ്ഞല്ലോ

ഏതോ മോഹം കാതിൽ തേൻ പുഴയായല്ലോ (2)

നീ തഴുകും നേരം താനേ പൂ വിടരും

(ഇതുവരെ….)

കണിമലരണിയും കനകദ്വീപിൽ കളിയോടം വന്നേ

കുറുനിര മാടിയൊതുക്കി പെണ്ണേ കൂട്ടു വരാമോടീ (2)

കാണാതീരം കാണാൻ മെല്ലെ പോയി വരാം പെണ്ണേ

നീലമേഘം മീട്ടും കളഗാനം കേൾക്കാലോ (2)

നീ പകരുമ്പോളീ ജലവും മധുവാകും

(ഇതുവരെ…)

Leave a Comment