Movie: Ranam
Music : jakes bijoy
Vocals : Neha nair
Lyrics : Manoj kuroor
Year: 2018
Director: Nirmal sahadev
Malayalam Lyrics
ഇനിയെന്നു കാണും ഞാൻ
ഇതുനേരമേ ഇരവങ്ങു നീളുന്നിതാ
നഗരത്തിൻ വഴികാട്ടിയ മിഴിനാളമായ്
അടയാളമറിയുന്നിതാ
ഒരേ കടൽ ഇന്നേകനായി നീന്തിടുന്നുവോ
ഒരേ കനൽ കഥയെഴുതിയ ചിതകളിൽ ഉരുകിയ നഗരമിതേ
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു പുൽകീടുന്നോ നീ
വിൺതാരങ്ങൾ കൺചിമ്മുന്നു പോയ്മായുന്നോ നീ
മനം- അതിൽ ഒരേ രണം
തനന..തനന..
തെരുവുകൾ ചിലതടയവേ പല നിനവുകൾ അതിലെരിയവേ
ചിതയതിലിരുചിറകൊടു പറവകളുയരുകയായ്
കനവുകൾ ചിരി വിതറവേ മിഴിയിണകളിൽ വഴി തെളിയവേ
നിറനെഞ്ചിൽ ചേർക്കും കനിവേയീ നഗരം
ഒരേ നിഴൽ പദങ്ങളോടു ചേർന്നിടുമ്പോഴും
ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ കഥ പറയും