Malayalam Lyrics
ഗുലുമാൽ ഗുലുമാൽ തരികിട തൻ ഗുലുമാൽ
ഇടവഴി തൻ എതിരെ ഒരു ഗുലുമാൽ
കാണാത്തതു കണ്ടു നടക്കണ കാഴ്ചക്കാരുടെ നാടാണെ
എഴുതാപ്പുറമെല്ലാം വായിച്ചാനന്ദിക്കണ നാടാണേ
ഇടവും വലവും തിരിയും നേരം പിടിയും വലിയും പതിവാണേ
നേരും നെറിയും പേരിനു പോലും കാണാനില്ലല്ലോ
(ഗുലുമാൽ…)
പിടിമുറുകും ചരടിനു മുകളിൽ വെറുതെ ഒരു ഗുലുമാൽ (2)
ചരടു വലിച്ചധികാരത്തിൽ തുടരാനൊരു ഗുലുമാൽ
ഒരു വട്ടം കാണാതായാൽ മറുവട്ടം കാണാമേ
അയലത്തെ കോമാളിത്തം ആരോടും പറയാതെ
അടി തെറ്റി പോയാലാന കുഴി തൻ ചതിയുണ്ട്
(ഗുലുമാൽ…)
തല തിരിയും വയ്യാവേലികളൊഴിയാത്തൊരു ഗുലുമാൽ
താന്തോന്നി കളിയാട്ടങ്ങൾ പെരുകുന്നൊരു ഗുലുമാൽ
പോക്കറ്റിൽ പണമുണ്ടെങ്കിൽ സൂക്ഷിച്ചോ മാന്യന്മാരേ
കൂട്ടായി വരുന്നൊരു കൂട്ടം കൂടോടെ കൊണ്ടേ പോകൂ
അറിയാതെ ചെന്നു പിടിക്കണതാകെ ഗുലുമാല്
(ഗുലുമാൽ…)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i