Engu Ninnu lyrics


Movie: Calcutta News 
Music : Deb Jyothi Mishra
Vocals :  Madhu Balakrishnan, Deb Jyothi Mishra, KS Chithra
Lyrics : Vayalar Sarathchandra Varma
Year: 2008
Director: Blessy
 

Malayalam Lyrics

(സ്ത്രീ) അ.. (പു) ഉ.. (സ്ത്രീ) അ.. (പു) അ..
(സ്ത്രീ) നിസ നിസ നിസ
(പു) എങ്ങു നിന്നോ
(സ്ത്രീ) നിസ ഗസ നീ
(പു) പഞ്ചവര്‍ണ്ണക്കിളി നീയോ
(സ്ത്രീ) എങ്ങു നിന്നോ
(പു) അ… (സ്ത്രീ) അ.. (പു) ഉ..

(പു) എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
(സ്ത്രീ) തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരിതെളീയ്ക്കാനായി
(പു) നെഞ്ചോരം നാളം തേടിയോ

(സ്ത്രീ) എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
(പു) എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
(സ്ത്രീ) നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
(പു) മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
(ഡു) തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരിതെളീയ്ക്കാനായി
നെഞ്ചോരം നാളം തേടിയോ

(സ്ത്രീ) നിസ നിസ ഗസ
(കോ) നിസ നിസ ഗസ
(സ്ത്രീ) നിസ ഗമ പാ
(കോ) നിസ ഗമ പാ
(സ്ത്രീ) ഗമപനിസാ സനിധപാമ
(കോ) സനിധപാമ
(സ്ത്രീ) രീ മാ ധനി നീ പമ പാ സാ..

(പു) ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍ (2)
(സ്ത്രീ) സ്നേഹം നിറം കൊണ്ട നേരങ്ങളില്‍
നീ കണ്മുന്നില്‍ ഇന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
(പു) വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍
ഞാനേതോ താളം മിട്ടിയോ
[ ബംഗാളി പാട്ട് ]
(സ്ത്രീ) ഹാ..

(പു) എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍
(സ്ത്രീ) ഹാ.. എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍
(പു) നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
തൂമഞ്ഞായി മാറില്‍ ചേരുന്ന പോല്‍
നീലാംബരി രാഗമോടെ
(സ്ത്രീ) കന്നി സ്വരങ്ങളെന്നില്‍ നിറഞ്ഞു പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍
പുല്‍കീടും ഈറന്‍ കൈവിരല്‍

(ഡൂ) എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌
എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ
(പു) നീയെന്‍ മുളം തണ്ടില്‍ (സ്ത്രീ) ചുമ്പിച്ചിരുന്നു പണ്ടേ
(ഡൂ) മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും
(പു) ഹൂം…
നെഞ്ചോരം (ഡൂ) നാളം തേടിയോ

Leave a Comment