Eeran maarumomal thalirila song lyrics


Movie: uncle
Music : Bijibal
Vocals :  shreya goshal
Lyrics : rafeeq ahmed
Year: 2018
Director: Gireesh damodhar
 


Malayalam Lyrics

ഈറൻ മാറുമോമൽത്തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നൂ..
ഈറൻ മാറുമോമൽത്തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നൂ

ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ…
ഈറൻ മാറുമോമൽത്തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നൂ..

പേരിടാനായ് പൂക്കളാകെ നിരന്നപോൽ
ആദ്യമായ് നിലാവുണരും പോലേ
കാറ്റു മൂളും പാട്ടിലേതോ സ്വരങ്ങളെ
മൂകമീ മുളംകുഴലറിവതു പോലേ

വഴിയാത്രയിൽ ഒരു മാത്രയിൽ
വെളിവാകയായ് സകലം
കാടിൻ ഗന്ധം വാരിച്ചൂടി മേലാകേ…

ഈറൻ മാറുമോമൽത്തളിരില മേലേ

കാനനശലഭമുണർന്നെഴുനേൽക്കുന്നൂ..

ഞാറ്റുവേല താമസിക്കും കുടീരമോ
മാമലയ്ക്കു മേലേ കാണ്മൂ ദൂരേ
ആദ്യമായി വന്നുദിക്കും നിലാവിനെ

കൈകൾ നീട്ടി പാലകൾ തൊടുന്ന പോലെ
ഒരു മൈനയായ് ഒരു പൊന്മയായ്
ചിറകാർന്നുവോ ഹൃദയം
ആരും കാണാ കാലിൽ ചുറ്റി ആലോലം…

ഈറൻ മാറുമോമൽത്തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നൂ
ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ…

ഈറൻ മാറുമോമൽത്തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നൂ…

Leave a Comment