Bhaasuri lyrics


Movie: Raathrimazha 
Music : Ramesh Narayan
Vocals :  Sreenivas, Sujatha Mohan
Lyrics : Kaithapram
Year: 2008
Director: Lenin Rajendran
 

Malayalam Lyrics

ബാസുരി ബാസുരി

ബാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ

ഒരുപാടെനിക്കിഷ്ടമായി (2)

അതു ചേർന്നു കേൾക്കും സാന്ദ്ര

മൃദംഗമെൻ ജീവന്റെ ആദി താളം

ഓ… ബാസുരി… ബാസുരി…

ആഷാഢ പൌർണമിയിലീറൻ നിലാവിൽ

നിൻ മുഖം ഏറെ ഇന്നിഷ്ടമായി

നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന

നീല തടാകമിന്നെന്റെ ഹൃദയം

ഓ.. ഓ… ബാസുരി… ബാസുരി…..ഉം..ഉം…

(ബാസുരി ശ്രുതി പോലെ നിൻ സ്വരം…. )

മഴമേഘ കുളിരിൽ മതി മറന്നാടുന്ന

ഹർഷ മയൂരമാണെന്റെ ജന്മം

ആശാ മയൂരമായ് നീ പീലി നീർത്തവെ

ഒരു പീലിയാകുവാൻ എന്തു മോഹം

ഓ.. ഓ… ബാസുരി… ബാസുരി… ഉം..ഉം

ബാസുരി ശ്രുതി പോലെ നിന്‍ സ്വരം കേള്‍ക്കേ

ഒരുപാടെനിക്കിഷ്ടമായി (2)

അതു ചേര്‍ന്നു കേള്‍ക്കും സാന്ദ്ര

മൃദംഗമെൻ ജീവന്റെ ആദി താളം

ആ ആ ഓ..

ഓ… ഓ… ബാസുരി… ബാസുരി…

ഓ… ബാസുരി… ബാസുരി…..

ഈയാ ബാസുരീ….

Leave a Comment