Malayalam Lyrics
അല്ലേ അല്ലേ അല്ലേ…
നീയൊരു താരമനോഹരി പൂവല്ലേ
ഇല്ലേ ഇല്ലേ ഇല്ലേ നിന്നിലെ നാണനിലാവില് ഞാനില്ലേ
ഇല്ലെന്നോതീടല്ലേ മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലേ..മൊഴി ചൊല്ലാൻ താമസിക്കല്ലേ
ഇനിയെന്നാളും പിന്നാലെ ഞാനെന്ന തെന്നലില്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ …
അല്ലേ അല്ലേ അല്ലേ…
നീയൊരു താരമനോഹരി പൂവല്ലേ
മനസ്സിലില്ലേ മനസെന്നുമൊളിച്ചുവച്ചതല്ലേ
ചിരിച്ചതില്ലേ ചിരിയുള്ളിൽ അടക്കിവച്ചതല്ലേ
പൂവിലഞ്ഞി മണമായ് നാട്ടുവഴിയിതിലെ
നീ വരുന്ന സമയം ഓരത്തു കാത്തതില്ലേ
മാരിവില്ലിന്നൊളിയെ പൂവരമ്പു തിരിയെ
കണ്ണെറിഞ്ഞു പതിയെ നീയെന്നെ നോക്കിയില്ലേ
പവനുരുകിയ വെയിലെ അവളുടെ മനമറിയെ
മടിയരുതത് പറയാൻ ….നീയെന്റെ സ്വന്തമല്ലേ …
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയിനിന്നെയെഴുതിയില്ലേ ല്ലേ …
അല്ലേ അല്ലേ അല്ലേ…
നീയൊരു താരമനോഹരി പൂവല്ലേ
നിനച്ചതല്ലേ നിനവെന്നും നിനക്കുവേണ്ടിയല്ലേ
കൊതിച്ചതല്ലേ കൊതിച്ചെന്നും അടുത്ത് വന്നതല്ലേ
വാർമുടിയും മെടഞ്ഞേ കുപ്പിവളയണിഞ്ഞേ
പുഴതൻ തീരത്തു വന്നതല്ലേ
മോഹലിപി നിരയായ് ഉൾച്ചുമരു നിറയെ
എന്നുമെന്റെ സഖിയെ നിന്നെയെഴുതിയില്ലേ
കരിമഷിയിടുമഴകേ കിലുകിലുങ്ങണ കുറുമ്പേ
മറുമൊഴിയൊന്നു പറയൂ എന്നെന്നുമിഷ്ടമല്ലേ…
അല്ലേ അല്ലേ അല്ലേ…
നീയൊരു താരമനോഹരി പൂവല്ലേ
ഇല്ലേ ഇല്ലേ ഇല്ലേ നിന്നിലെ നാണനിലാവില് ഞാനില്ലേ
ഇല്ലെന്നോതീടല്ലേ മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലേ..മൊഴി ചൊല്ലാൻ താമസിക്കല്
ലേ
ഇനിയെന്നാളും പിന്നാലെ ഞാനെന്ന തെന്നലില്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ