Aakaasha Megham malayalam lyrics


സിനിമ: Dr Patient 
സംഗീതം: Veetrag, bennet
ആലാപനം:  Karthik
വരികൾ: Joffy Tharakan
വർഷം: 2009
സംവിധായകൻ: Viswanathan
 

മലയാളം വരികൾ

ആകാശമേഘം ചിറകാക്കി മാറ്റാൻ അറിയാത്ത തീരം തേടി പറക്കാൻ സ്വപ്നദൂരങ്ങൾ പിന്നിടാം കാണാത്ത ലോകം കാണുവാൻ കേൾക്കാത്തൊരീണം കേൾക്കുവാൻ (2)

കാണാക്കിനാവിന്റെ കണ്ണാടിമുറ്റത്തെ കാറ്റിന്റെ തേനൂറും കിന്നാരം ആരോരും കാണാതെ ആകാശക്കൊമ്പത്തായ് പൂക്കുന്ന നക്ഷത്രപൂവെല്ലാം നുള്ളാം ആ വഴി ഈ വഴി ഇടവഴി പെരുവഴി ഓർമ്മകൾ മാറ്റി വിളിക്കണ മൺവഴി (2)

പരിഭവസന്ധ്യ മറഞ്ഞൊരു പൊൻ വഴി നീളെ നീളെ കലപില കൂട്ടാം നമ്മൾ കാണാത്ത ലോകം കാണുവാൻ കേൾക്കാത്തൊരീണം കേൾക്കുവാൻ


മഴവില്ലേൽ മുട്ടുന്ന മഞ്ചാടിക്കുന്നത്തെ മയിൽപീലിക്കുട ചൂടി ഒന്നായ് നടക്കാം തിങ്കൾക്കിനാവിന്റെ പാൽക്കിണ്ണം കാണുമ്പോൾ ഓരോരോ തുള്ളിക്കും കൈ നീട്ടി പോകാം പൂമഴ പുതുമഴ ചെറുമഴ ചിരിമഴ കിളിയുടെ കൂട്ടിലെ പാട്ടിൻ പാൽമഴ (2)

പരിഭവ വസന്തമാണൊരു പണിമഴ തെന്നി ഇനി മഴ നനയാം നാം കാണാത്ത ലോകം കാണുവാൻ ഹേയ് കേൾക്കാത്തൊരീണം കേൾക്കുവാൻ (ആകാശ…)

Leave a Comment