ഗാനം : എന്നും നിന്നെ പൂജിക്കാം
ചിത്രം : അനിയത്തിപ്പ്രാവ്
രചന : എസ് രമേശൻ നായർ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹൻ
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരി കുളിരായ് നീയരികേ…
ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്ത രാഗം
ജീവൻറെ ശലഭങ്ങൾ കാതോർത്തു നിന്നു
ഇനിയീ നിമിഷം വാചാലം
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരി കുളിരായ് നീയരികേ…
ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്ത യാമത്തിൻ വരമാണോ
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം
ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ
പൂമേടുകൾ രാഗ തേൻകൂടുകൾ
തോരാതെ തോരാതെ ദാഹമേഘമായ്
പൊഴിയാം..
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരി കുളിരായ് നീ അരികേ
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
ആകാശം നിറയുന്ന സുഖമോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ..
മോഹിച്ചാൽ ഞാൻ നിൻറെ മണവാട്ടി
മോതിരം മാറുമ്പോൾ വഴികാട്ടി
സീമന്തിനീ സ്നേഹ പാലാഴിയിൽ…
ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ…
തീരങ്ങൾ തീരങ്ങൾ തേടി ഓമലേ…
തുഴയാം..
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരി കുളിരായ് നീയരികേ
ഒരു പൂവിൻറെ പേരിൽ നീ ഇഴനെയ്ത രാഗം..
ജീവൻറെ ശലഭങ്ങൾ കാതോർത്തു നിന്നു
ഇനിയീ നിമിഷം വാചാലം…
ലലലല ലാലാലാലാ
ലലലല ലാലാലാലാ ഉം ഉം
ലലലല ലാലാലാലാ
ലലലല ലാലാലാലാ ഉം ഉം