വേളിക്കു വെളുപ്പാൻ‌കാലം velikku veluppaankalam malayalam lyrics

 




ഗാനം : വേളിക്കു വെളുപ്പാൻ‌കാലം

ചിത്രം : കളിയാട്ടം 

രചന : കൈതപ്രം

ആലാപനം : കെ ജെ യേശുദാസ്

ഉം…. ഉം… ഉം….. ഉം… 

ഉം…. ഉം… ഉം….. ഉം…

ഉം…. ഉം… ഉം….. ഉം…

വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോല

കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി

കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം

മനം പോലെ മംഗല്യം

വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോല

കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി

കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ

പഴുക്കടയ്ക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ 

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ

പഴുക്കടയ്ക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ 

ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..

ഓ.. ഓ.. ഓ..

ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..

ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ

കല്യാണത്തുമ്പീ… കാക്കാലത്തുമ്പി…

വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോല

കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി

ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ

കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ

ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ

കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ 

പാണപ്പുഴ പനിനീർതൂവിയ കിഴക്കിനിപ്പടവിൽ.. 

ഓ. ഓ..ഓ..

പാണപ്പുഴ പനിനീർതൂവിയ കിഴക്കിനിപ്പടവിൽ

വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ

നന്നാറിപ്പൂവേ…നാത്തൂനാരേ

വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോല

കോടിക്കു കന്നിനിലാവ് സിന്ദൂരത്തിനു മൂവന്തി

കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം

മനം പോലെ മംഗല്യം

ഉം.. ഉം.. ഉം.. ഉം…

ഉം.. ഉം.. ഉം.. ഉം…

Leave a Comment