ഗാനം : കുട്ടുവാൽക്കുറുമ്പീ
ചിത്രം : നാട്ടുരാജാവ്
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ,കെ എസ് ചിത്ര
വെഡ്ഡിംഗ് ബെൽസാർ റിങ്ങിങ്ങ് ഹല്ലെലൂയാ പാടാം
ലെബനോനിൻ സുന്ദരി വാ
വെഡ്ഡിംഗ് ബെൽസാർ റിങ്ങിങ്ങ് ഹല്ലെലൂയാ പാടാം
ലെബനോനിൻ സുന്ദരി വാ
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ..
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ..
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
ഓ മൈ ലില്ലി ഓഹോഹോ ഓഹോഹോ ഓഹോ
ദേവദാരുവിൻ പൂക്കൾ ചൂടിയോ
മഞ്ഞിൻ താഴ്വാരം ഹോ
കിന്നരവീണയിൽ ദേവകുമാരികൾ
ഗാനം മീട്ടുമ്പോൾ
ഒന്നു പാടുമോ സ്നേഹദൂതികേ
ഇന്നീ ആഘോഷം ഓ
എന്റെ കിനാവിൻ മുത്തിനെ
വാഴ്ത്തും ചന്ദനവേണുവുമായ്
പതിയെ പരൽമീനായ് വെറുതെ പിടയാതെ
ഒരു കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ
ചെറുനറു മുന്തിരിമണികളെന്തിന്
നീയൊളിച്ചു വച്ചു
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
വെഡ്ഡിംഗ് ബെൽസാർ റിങ്ങിങ്ങ് ഹല്ലെലൂയാ പാടാം
ലെബനോനിൻ സുന്ദരി വാ
നീലമേഘമേ നീയറിഞ്ഞുവോ
ഇന്നെൻ കല്യാണം ഹോ
എന്നെയൊരുക്കിയൊരുക്കി
മിനുക്കാനാരേ പോരുന്നൂ
സ്വർണ്ണമാനുകൾ കൺ തടങ്ങളിൽ
കണ്ണാൽ നുള്ളുമ്പോൾ
നിന്നെയൊരാളുടെ പൊൻ വിരലാലേ
പട്ടിൻ പൂ ചാർത്തും
അകലെ മലയോരം വരൂ നീ രഥമേതോ
ഒരു നൂറു സൂര്യനെന്ന പോലെ മെല്ലെ
ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി
നീയൊളിച്ചു വച്ചു
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
റ്റര റ്റാര രാരാ റ്റര റ്റാര രാരാ റ്റര റ്റാര രാരാരാരാ……….
റ്റര റ്റാര രാരാ റ്റര റ്റാര രാരാ റ്റര റ്റാര രാരാരാരാ……..