ഗാനം : കണ്ണിലമ്പും
ചിത്രം : വല്യേട്ടൻ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ,അഫ്സൽ
ആ…………ആ…….ആ…………..ആ……
തന്തിന്നോ തന താനാനോ തന തന്തിന്നോ
കണ്ണിലമ്പും വില്ലും കൊണ്ടെന്റെ
ഈ ഖൽബിലെ ചില്ലുകൂടുടച്ചൂ മൊഞ്ചത്തീ…..
ആ….കാതിൽ വന്നു കൊഞ്ചി നിന്നെന്റെ
ഈ ചങ്കത്ത് പഞ്ചാരപ്പാലൊഴിച്ചല്ലോ…..
കണ്ണിലമ്പും വില്ലും കൊണ്ടെന്റെ
ഈ ഖൽബിലെ ചില്ലുകൂടുടച്ചൂ മൊഞ്ചത്തീ…..
ആ….കാതിൽ വന്നു കൊഞ്ചി നിന്നെന്റെ
ഈ ചങ്കത്ത് പഞ്ചാരപ്പാലൊഴിച്ചല്ലോ…..
ഓ….നീലസാരിയണിഞ്ഞാൽ നീലിമയ്ക്ക് കോപം
നീ നടന്നു പോയാൽ നീർമരുത് പൂക്കും…
ആ…മൊഞ്ചിയന്നുചുണ്ടിൻ ചേലു മെല്ലെ വിരിഞ്ഞാൽ
നെഞ്ചിലന്തിവാനിൻ വെണ്ണിലാവ് വീഴും…
നെഞ്ചിൽ പിച്ചവച്ചു പിച്ചവച്ചു കളിയ്ക്കും
നല്ല പച്ചപ്പനങ്കിളിയല്ലോ പെണ്ണ്
കൊത്തിക്കൊത്തി നെഞ്ചിലിട്ട് കൊറിയ്ക്കും
പുതുപച്ചനെല്ലിൻ കനവിന്റെ കതിര്…..
കണ്ണിലമ്പും വില്ലും കൊണ്ടെന്റെ
ഈ ഖൽബിലെ ചില്ലുകൂടുടച്ചൂ മൊഞ്ചത്തീ…..
ആ….കാതിൽ വന്നു കൊഞ്ചി നിന്നെന്റെ
ഈ ചങ്കത്ത് പഞ്ചാരപ്പാലൊഴിച്ചല്ലോ…..
തന്തിന്നോ തന താനാനോ തന തന്തിന്നോ
ഇമ്പമൂറും പാട്ടിന്റെ നെഞ്ചറിഞ്ഞ കാറ്റിൽ……
ആ…………… ഇമ്പമൂറും പാട്ടിന്റെ നെഞ്ചറിഞ്ഞ കാറ്റിൽ…
ആ ഞാനറിഞ്ഞു നീയണിഞ്ഞ പൊൻകൊലുസ്….
ഓ…. മാൻ തുള്ളും മാറാകെ, പൂമുല്ല പൂക്കുമ്പോൾ…
ഖൽബിന്റെ ഖൽബാകെ കൽക്കണ്ട കല്ലായി..
പിന്നെയോർത്ത് എന്തു ഞാനും ചിന്തയാലേ…………….
പെണ്ണെന്നാൽ കാന്തത്തിൻ കല്ലല്ലേ….
കണ്ണിലമ്പും വില്ലും കൊണ്ടെന്റെ
ഈ ഖൽബിലെ ചില്ലുകൂടുടച്ചൂ മൊഞ്ചത്തീ…..
ആ….കാതിൽ വന്നു കൊഞ്ചി നിന്നെന്റെ
ഈ ചങ്കത്ത് പഞ്ചാരപ്പാലൊഴിച്ചല്ലോ…..
തന്തിന്നോ തന താനാനോ തന തന്തിന്നോ
തന്തിന്നോ തന താനാനോ തന തന്തിന്നോ
അരേ വാഹ്… ഗോരീ….
പണ്ടമൊന്നും വേണ്ടെന്റെ പൈങ്കിളീ നീ പോരൂ…
ആ……. പണ്ടമൊന്നും വേണ്ടെന്റെ പൈങ്കിളീ നീ പോരൂ…
ആ…. പുല്ലുകൊണ്ട് പൂങ്കനവിൻ വീടുവയ്‌ക്കാം
ഓ….ആരോടുമോതാതേ പോരാമോ പെണ്ണേ നീ
കാതിൽപ്പൂ ചൂടേണ്ടാ..പൂപ്പട്ടും കാണേണ്ടാ
എന്റെ നെഞ്ച് നിന്നെയാട്ടും തൊട്ടിലല്ലേ……………..
പോരൂ നീ പോരൂ നീ പോരൂ നീ……….
കണ്ണിലമ്പും വില്ലും കൊണ്ടെന്റെ
ഈ ഖൽബിലെ ചില്ലുകൂടുടച്ചൂ മൊഞ്ചത്തീ…..
ആ….കാതിൽ വന്നു കൊഞ്ചി നിന്നെന്റെ
ഈ ചങ്കത്ത് പഞ്ചാരപ്പാലൊഴിച്ചല്ലോ…..
ഓ….നീലസാരിയണിഞ്ഞാൽ നീലിമയ്ക്ക് കോപം
നീ നടന്നു പോയാൽ നീർമരുത് പൂക്കും…
മൊഞ്ചിയന്നുചുണ്ടിൻ ചേലു മെല്ലെ വിരിഞ്ഞാൽ
നെഞ്ചിലന്തിവാനിൻ വെണ്ണിലാവ് വീഴും…
നെഞ്ചിൽ പിച്ചവച്ചു പിച്ചവച്ചു കളിയ്ക്കും
നല്ല പച്ചപ്പനങ്കിളിയല്ലോ പെണ്ണ്
ആഹാ കൊത്തിക്കൊത്തി നെഞ്ചിലിട്ട് കൊറിയ്ക്കും
പുതുപച്ചനെല്ലിൻ കനവിന്റെ കതിര്…..
കണ്ണിലമ്പും വില്ലും കൊണ്ടെന്റെ
ഈ ഖൽബിലെ ചില്ലുകൂടുടച്ചൂ മൊഞ്ചത്തീ…..
ആ….കാതിൽ വന്നു കൊഞ്ചി നിന്നെന്റെ
ഈ ചങ്കത്ത് പഞ്ചാരപ്പാലൊഴിച്ചല്ലോ…..
ആ……….