ഏതോ രാത്രിമഴ etho rathrimazha malayalam lyrics

 

ഗാനം : ഏതോ രാത്രിമഴ 

ചിത്രം : ബസ് കണ്ടക്ടർ

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ് 

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

എന്നും ചായുറക്കി പാടിത്തരും പാട്ട്

ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും 

ഖൽബിലു കത്തണ പാട്ട്,

പഴം പാട്ട്

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

കായലിൻ കരയിലെ തോണി പോലെ

കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ

പെയ്യാ മുകിലുകൾ  വിങ്ങും മനസുമായി,

മാനത്തെ സൂര്യനേ പോലെ, കനൽ പോലെ

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

എന്നും ചായുറക്കി പാടിത്തരും പാട്ട്

ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

സങ്കടക്കടലിനും സാക്ഷിയാവാം

കാലമാം ഖബറിടം മൂടി നിൽക്കാം

നേരിൽ വഴികളിൽ തീരായാത്രയിൽ

നീറുന്ന നിൻ നിഴൽ മാത്രം, എനിക്കെന്നും..

ഏതോ രാത്രി മഴ മൂളി വരും പാട്ട്

പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്

എന്നും ചായുറക്കി പാടിത്തരും പാട്ട്

ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്

കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും 

ഖൽബിലു കത്തണ പാട്ട്,

പഴം പാട്ട്

Leave a Comment