എന്നോടെന്തിനീ പിണക്കം ennodenthinee pinakkam malayalam lyrics

 

ഗാനം : എന്നോടെന്തിനീ പിണക്കം 

ചിത്രം : കളിയാട്ടം 

രചന : കൈതപ്രം

ആലാപനം : ഭാവന രാധാകൃഷ്ണൻ

ഉം…….ഉം……………ഉം………

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

ഒരു പാടു നാളായ് കാത്തിരുന്നു നീ 

ഒരു നോക്കു കാണാന്‍ വന്നില്ല

ചന്ദനത്തെന്നലും പൂനിലാവും 

എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

മൈക്കണ്ണെഴുതിയൊരുങ്ങീ 

ഇന്നും വാൽക്കണ്ണാടി നോക്കീ

കസ്തൂരി മഞ്ഞൾ കുറിവരച്ചു  

കണ്ണിൽ കാർത്തിക ദീപം കൊളുത്തി

പൊൻകിനാവിൻ ഊഞ്ഞാലിൽ 

എന്തേ നീ മാത്രമാടാൻ വന്നില്ല

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

കാല്പ്പെരുമാറ്റം കേട്ടാൽ 

ഞാന്‍ പടിപ്പുരയോളം ചെല്ലും

കാൽത്തളക്കിലുങ്ങാതെ നടക്കും 

ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും

കടവത്തു തോണി കണ്ടീല്ല എന്തേ 

എന്നെ നീ തേടി വന്നില്ല

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

ഒരു പാടു നാളായ് കാത്തിരുന്നു നീ 

ഒരു നോക്കു കാണാന്‍ വന്നില്ല

ചന്ദനത്തെന്നലും പൂനിലാവും 

എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

എന്നോടെന്തിനീ പിണക്കം 

ഇന്നുമെന്തിനാണെന്നോടു പരിഭവം

Leave a Comment