ഗാനം : ആരോടും ഒന്നും മിണ്ടാതേ
ചിത്രം : നരസിംഹം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്,സുജാത മോഹൻ
മ്………………… മ്……………………
മ്………………. മ്………………
ആരോടും ഒന്നും മിണ്ടാതേ….
വാതിൽക്കൽ നിൽപ്പൂ വാസന്തം…….
നറുതേൻ നിലാവിൻ തെല്ലല്ലേ…..
മഴനൂലിൽ മിന്നും മുത്തല്ലേ..
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ…..
ചിരിമണിയൊന്നും വിരിയില്ലേ കവിൾമുല്ലയിൽ…..
എന്നും ഞാൻ… നിന്നെ സ്വപ്നം കാണും നേരമായ്
മെല്ലെ മെല്ലെ ഈ രാവിൻ കുനു ചില്ല് ജാലകം ചാരാം…
ചെറുപുഴയുടെ അലകളിലെങ്ങോ ഒരു ചിൽ ചിൽ മർമ്മരം…..
ധില്ലാ ധില്ലക്ക് ധില് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില് ധില്ലില്ലാ
ധില്ലാ ധില്ലക്ക് ധില് ധില്ലില്ലാ ധില്ലാ ധില്ലക്ക് ധില് ധില്ലില്ലാ
ധില്ലാനാക്ക് ധില്ലാന ധില്ലാന ധില് ധില് ധില് ധില്
ആരാരും കേൾക്കാതിന്നും എന്നുള്ളിൽ മോഹത്തിൻ
വിഷുപ്പക്ഷി മൂളിപ്പാടുന്നൂ…….
കൺപീലിത്തുമ്പിൽ മിന്നും തൂവെള്ളിനാളങ്ങൾ
മഷിച്ചാന്ത് മെല്ലെ ചാർത്തുന്നൂ……
നീയാകും പൂവിന്റെ ഇതൾക്കുമ്പിളിൽ….
മാറ്റോരും മഞ്ഞിന്റെ കുളിർത്തുള്ളിയായ്…..
നിറമേഴും ചാർത്തും നിൻ കസവാടയണിഞ്ഞാട്ടേ…..
താലോലം കിലുങ്ങട്ടെ തങ്കത്തരിവളകൾ…….
മാനത്തെ മച്ചിൻമേലെ കൺചിമ്മും നക്ഷത്രം
വിളിയ്ക്കുന്നു നിന്നെ താരാട്ടാൻ…….
സിന്ദൂരക്കുന്നിന്മേലേ പൂങ്കാറ്റായ് പെയ്യുന്നു
തണുപ്പിന്റെ തങ്ക കസ്തൂരീ……
പൊൻതൂവൽ ചേലോടെ പറന്നേറുമോ……
കണ്ടാലും മിണ്ടാത്ത മണിത്തുമ്പികൾ
മണിമുറ്റമൊരുങ്ങുന്നൂ….. മണിമഞ്ചലൊരുങ്ങുന്നൂ…..
ചേക്കേറാൻ തിടുക്കമോ തങ്ക പൂങ്കിളിയേ…….
ആരോടും ഒന്നും മിണ്ടാതേ…
വാതിൽക്കൽ നിൽപ്പൂ വാസന്തം……
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ….
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്……
മെല്ലെ മെല്ലെ ഈ രാവിൽ കുനു ചില്ല് ജാലകം ചാരാം….
ചെറുപുഴയുടെ അലകളിലെങ്ങോ ഒരു ചിൽ ചിൽ മർമ്മരം………